അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം
Mail This Article
അശ്വതി: ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്കു ജോലി ലഭിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാര വിജയം. ആഭരണങ്ങൾ വാങ്ങുവാൻ യോഗം .
ഭരണി : ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള എന്നിവ വസ്തുക്കൾ സമ്മാനമായി ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ.
കാർത്തിക: പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ നേട്ടങ്ങൾ.പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .
രോഹിണി : ഔദ്യോഗികരംഗത്ത് തിരിച്ചടികൾ. പ്രവർത്തിക്കുന്ന മേഖലയിൽ നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ ലഭിക്കുവാൻ സാദ്ധ്യത കുറവ്. കുടുംബത്തിൽ അസ്വസ്ഥതകൾ. ഉദരസംബന്ധമായ വൈഷമ്യങ്ങൾ നിരന്തരം അലട്ടും. സന്താനങ്ങൾ മൂലം വിഷമങ്ങൾ .
മകയിരം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രവർത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ബന്ധുഗുണം അനുഭവിക്കും .ഗൃഹനിർമാണത്തിൽ പുരോഗതി.
തിരുവാതിര : മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യം മനസ്സിന് ബലം നൽകും. ശത്രുക്കൾക്കു മേൽ വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. ബന്ധുഗുണം അനുഭവിക്കും.
പുണർതം:പ്രണയബന്ധങ്ങൾ അംഗീകരിക്കും.രോഗശമനം ഉണ്ടാകും. ഭക്ഷണസുഖം വർധിക്കും . മാനസിക അ സ്വസ്ഥതകൾ ശമിക്കും. ഉദരവ്യാധികളിൽനിന്നു മോചനം.
പൂയം : ചികിത്സകളിൽ കഴിയുന്നവർക്കു ആശ്വാസം. സ്വകുടുംബത്തിൽനിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകൽച്ച കുറയ്ക്കുവാൻ സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം.
ആയില്യം : ശത്രുക്കൾക്കുമേൽ വിജയം കൈവരിക്കും. അലസത വെടിഞ്ഞ് മുന്നേറാൻ സാധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും.
മകം : ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്‌തി വർധന. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. ജീവിത സുഖം വർധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.
പൂരം: യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും.
ഉത്രം: സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടാം .
അത്തം: ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.
ചിത്തിര :വിവാഹം ആലോചിക്കുന്നവർക്ക് വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും. സുഹൃദ് സഹായം ലഭിക്കും .
ചോതി : കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും.
വിശാഖം : വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.
അനിഴം: വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും . കുടുംബത്തിൽ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .
തൃക്കേട്ട : ഊഹക്കച്ചവടത്തിൽ വിജയം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത.
മൂലം: സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകൾ നടത്തും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണികൾ. ജോലി സമ്പാദനത്തിനുള്ള പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും.
പൂരാടം : മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തിൽ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ കൈക്കൊള്ളും. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങൾക്കുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ നേരിടും.
ഉത്രാടം : അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച. സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി നേട്ടം . പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും.
തിരുവോണം : കർമ്മരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ന്നു നേട്ടം. തൊഴിൽ രംഗത്ത് ശാന്തതയുണ്ടാകും.
അവിട്ടം: രോഗദുരിതങ്ങളിൽനിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗങ്ങളിൽ ധനാഗമം. അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ .
ചതയം : വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും.ഗൃഹനിർമ്മാണത്തിൽ പുരോഗതി. ദീർഘ ദൂര യാത്രകൾ വേണ്ടിവരും.
പൂരുരുട്ടാതി : പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും .സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. സുഹൃദ് സഹായം ലഭിക്കും .
ഉത്രട്ടാതി : തൊഴിലമേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.
രേവതി : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങൾ അടുക്കും.