ADVERTISEMENT

പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരു പുതുവർഷം കൂടിയെത്തുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായാണ് ഭൂരിപക്ഷം പേരും 2025നെ നോക്കിക്കാണുന്നത്. അത്തരക്കാർക്ക് ശുഭകരമായ വിശേഷങ്ങളാണ് സൂര്യരാശി നൽകുന്നത്. പല രാശിക്കാർക്കും ഏറെ ഗുണകരമായ വർഷമാണ് 2025. ചില രാശിക്കാർക്ക് അപ്രതീക്ഷിതമായി ധാരാളം നേട്ടങ്ങളും ഭാഗ്യദേവതയുടെ കടാക്ഷവുമുണ്ടാകും. മികച്ച അവസരങ്ങളും നേട്ടങ്ങളും കാത്തിരിക്കുന്ന 3 രാശിക്കാര്‍ ഇവരാണ്.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): മിഥുനം രാശിക്കാരെ സംബന്ധിച്ച് അവരുടെ ജീവിത്തിലെ മികച്ച വർഷങ്ങളിലൊന്നാണ് 2025. കാലങ്ങളായി നീണ്ടുനിന്ന പരിശ്രമങ്ങൾക്കെല്ലാം ഫലപ്രാപ്തി കൈവരും. ഏതു കാര്യത്തിലേർപ്പെട്ടാലും ഇക്കൂട്ടർക്ക് വിജയം സുനിശ്ചിതമായിരിക്കും. 2025 മിഥുനം രാശിക്കാരുടെ ഭാഗ്യവർഷമായിരിക്കുമെന്നു നിസംശയം പറയാം.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):പുതുവർഷം വൃശ്‌ചിക രാശിക്കാർക്കു ഏറെ മികച്ചതായിരിക്കും. 2025 ഇവരെ സംബന്ധിച്ച് സാമ്പത്തികമായി വളരെ മുന്നേറ്റമുണ്ടാകുന്ന വർഷമായിരിക്കും. ധനപരമായ ഉയർച്ച ഉണ്ടാകുന്നതിനൊപ്പം തന്നെ ഇക്കൂട്ടർ പണമിടപാടുകളിൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തേണ്ടതും അത്യാവശ്യമാണ്. പുതിയ സംരംഭങ്ങളിൽ പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് ഇരുവട്ടം ആലോചിക്കുന്ന ശീലം ഈ രാശിക്കാർക്കുണ്ടെങ്കിലും ഇത്തവണ ഭാഗ്യം ഇവരുടെ പക്ഷത്തായതു കൊണ്ട് തന്നെ ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം സുനിശ്ചിതമായിരിക്കും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): അധികം അധ്വാനമില്ലാതെ തന്നെ പ്രധാനയിടങ്ങളിൽ ശ്രദ്ധാകേന്ദ്രമായി മാറാൻ കുംഭം രാശിക്കാർക്ക് പ്രത്യേക കഴിവുണ്ട്. വളരെ ഊർജസ്വലമായ സ്വഭാവ സവിശേഷതകളും ആരെയും തന്നിലേക്ക് ആകർഷിക്കുന്ന വ്യക്തിപ്രഭാവവും ഇക്കൂട്ടരുടെ കൈമുതലായിരിക്കും. വിജയിക്കാനുള്ള മനോഭാവം ഇവരെ എല്ലായ്‌പ്പോഴും വിജയത്തിന്റെ പാതയിലേക്ക് നയിക്കും. 2025 കുംഭം രാശിക്കാരെ സംബന്ധിച്ച് ആരോഗ്യപരമായി മികച്ചതായിരിക്കും. അനുകൂലമായ നിരവധി അവസരങ്ങൾ ഇവർക്ക് വന്നുചേരും. കൂടാതെ, ഏർപ്പെട്ടിരിക്കുന്ന പ്രണയബന്ധവുമായി സുഖകരമായി മുന്നോട്ടു പോകാനും കഴിയും.

English Summary:

Three zodiac signs—Gemini, Scorpio, and Aquarius—are destined for a year of incredible success and opportunity in 2025. Learn about the auspicious prospects awaiting these lucky stars in the new year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com