നേട്ടങ്ങളുടെ പെരുമഴ, ഈ നക്ഷത്രക്കാർക്ക് 2025 ഭാഗ്യവർഷം; സമ്പൂർണ വർഷഫലം
Mail This Article
അശ്വതി: വിദേശതൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. വാസസ്ഥാനം വെടിഞ്ഞു താമസിക്കേണ്ടി വരും. വ്യാപാരം അഭിവൃദ്ധിപ്പെടും. വിവാഹ ആലോചനകളിൽ തീരുമാനമെടുക്കും. കോടതികളിൽ നിലനിന്നിരുന്ന കേസുകൾ വിജയം കൈവരിക്കും. സാമ്പത്തികപരമായ മേൽഗതി കൈവരിക്കും. പ്രണയബന്ധങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളും. ബന്ധുജനസഹായം വർധിക്കും. ദോഷശമനത്തിന് ഗണപതി ഭജനം നടത്തുക.
ഭരണി: സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ശാരീരിക വിഷമതകൾ വിട്ടൊഴിയും. വിദേശ തൊഴിൽ നേട്ടങ്ങൾ കൈവരിക്കും. സകുടുംബം ഒന്നിലധികം തവണ മംഗളകർമങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനം മാറ്റി വാങ്ങും. ഭവന നിർമാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗദുരിതത്തിൽ നിന്ന് ആശ്വാസം. പതിവിൽക്കൂടുതൽ യാത്രകൾ വേണ്ടി വരും. പ്രദോഷവ്രതമനുഷ്ഠിച്ച് ശിവ ഭജനം നടത്തുന്നത് ഗുണകരമാണ്.
കാർത്തിക: ബിസിനസ് രംഗത്ത് നേട്ടം. വിദ്യാർഥികൾക്ക് മികവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കും. സാമ്പത്തിക വിഷമതകൾ മാറും. യാത്രകൾ വഴി നേട്ടം കൈവരിക്കും. സേനാവിഭാഗങ്ങളിൽ ജോലി ലഭിക്കുവാൻ അവസരം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിവാഹ ആലോചനകളിൽ അനുകൂലബന്ധം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാനിടവരും. അലസത വെടിയും. ദോഷ ശമനത്തിന് സുബ്രഹ്മണ്യ ഭജനം നടത്തുക.
രോഹിണി: സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുവാൻ അവസരം. താൽക്കാലിക ജോലി സ്ഥിരപ്പെടും. മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും. കടബാധ്യതകൾ തീർക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള പരിശ്രമത്തിൽ വിജയം കാണും. നിലനിന്നിരുന്ന അഭിപ്രായഭിന്നതകൾ ശമിക്കും. ആരോഗ്യപരമായ വിഷമതകൾ വിട്ടൊഴിയും. ഗുണവർധനവിനായി മാസം തോറും നാളിൽ ഗണപതിഹോമം കഴിപ്പിക്കുക.
മകയിരം: ആരോഗ്യപരമായ അനുഭവഗുണങ്ങൾ ഉണ്ടാകും. സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയവിക്രയം വഴി കടങ്ങൾ വീട്ടുവാൻ സാധിക്കും. തൊഴിൽരഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയബന്ധങ്ങൾ മൊട്ടിടും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമബന്ധങ്ങൾ ലഭിക്കും.ദോഷപരിഹാരത്തിന് വിഷ്ണുഭജനം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കൽ ഇവ നടത്തുക.
തിരുവാതിര: ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. വാക്കുറപ്പിച്ച ഭൂമി വിൽപന വഴി നേട്ടങ്ങൾ ഉണ്ടാകും. സഹോദരർ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കുക വഴി കാര്യങ്ങൾ സാധിക്കും. രോഗദുരിതത്തിൽ കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ്. ചെറിയ പരിശ്രമം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. പുതിയ തൊഴിൽ മേഖലകളിൽ എത്തിപ്പെടും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് വിദേശത്തു തന്നെ പുതിയ ജോലികൾ ലഭിക്കാം. ദേവീ സങ്കല്‍പത്തിലുള്ള പ്രാർഥനകൾ നടത്തുക. ദേവീ ക്ഷേത്ര സന്ദർശനം നടത്തുക.
പുണർതം: ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത്. സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും. കുടുംബജീവിതത്തിൽ അസ്വസ്ഥത രൂപപ്പെടും. സ്വന്തം കഴിവു കൊണ്ട് തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ടു നീങ്ങേണ്ട സ്ഥിതിയായിരിക്കും ഉണ്ടാവുക. സന്താനങ്ങൾക്ക് ഗുണപരമായ കാലമാണ്. അവർക്കുണ്ടാകുന്ന നേട്ടങ്ങൾ മനസ്സിന് സന്തോഷം നൽകും. കേസുകൾ, തർക്കങ്ങൾ, വ്യവഹാരങ്ങൾ എന്നിവ ഉണ്ടാവുന്ന കാലമാണ്. പൈതൃക സ്വത്തിന്റെ അനുഭവഗുണം ഉണ്ടാകും. മേലുദ്യോഗസ്ഥർ, തൊഴിലുടമകൾ എന്നിവരുമായി രമ്യതയിൽ പോവാൻ ശ്രമിക്കുക. ദോഷശമനത്തിനും ഗുണവർധനവിനുമായി വെള്ളിയാഴ്ചകളിൽ സുബ്രഹ്മണ്യഭജനം നടത്തുക.
പൂയം: സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപന, ഏജൻസി ജോലികളിൽ നിന്നും ധനപുഷ്ടി ഇവ കൈവരിക്കും. അമിതവ്യയം ശീലമാകും. ആരോഗ്യപരമായി അനുകൂലകാലമായിരിക്കും. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് വിടുതൽ നേടും. ഗൃഹ നിർമാണം സാധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. സന്താനങ്ങൾക്ക് അഭ്യുന്നതി, തൊഴിൽ ലാഭം എന്നിവയുണ്ടാകും. ശാസ്താഭജനം പതിവായി നടത്തി ഗുണവർധന നേടുക.
ആയില്യം: അരിഷ്ടതകൾ വിട്ടൊഴിയും. നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുന്ന കാലമാണ്. ജീവിതത്തില്‍ തിരക്ക് വർധിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയും. അതിനാൽ ഉണ്ടാവുന്ന മാനസിക സംഘർഷം നേരിടേണ്ടി വരും. വിവാഹമാലോചിച്ചു നടക്കാതിരുന്നവർക്ക് തടസ്സം മാറി മികച്ച ബന്ധം ലഭിക്കും. സഹോദരർ, അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നുള്ള സഹായം വർധിക്കും. ജീവിത പങ്കാളിക്ക് തൊഴിൽപരമായ നേട്ടമുണ്ടാകും. പണി പൂർത്തിയാക്കിയ ഫ്‌ളാറ്റ്, വീട് എന്നിവ വാങ്ങുവാൻ യോഗം. സുബ്രഹ്മണ്യഭജനം നടത്തി ഗുണവർധന കൈവരിക്കാം.
മകം: കർമരംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ അധികപ്രീതി സമ്പാദിക്കും. വരുമാന വർധനയുണ്ടാകും. മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കോ രോഗദുരിതം, ആശുപത്രിവാസം എന്നിവ വേണ്ടി വരും. വാഹനം മാറ്റി വാങ്ങും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. ശിവഭജനം നടത്തുക. സർപ്പപ്രീതി വരുത്തുക.
പൂരം: തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. നടപ്പാകില്ല എന്ന് കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതമായി സാധ്യമാകും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർധിക്കാൻ സാധ്യത. വിദേശയാത്രയ്ക്ക് യോഗമുണ്ട്. ഓഹരി വിപണി, ഊഹക്കച്ചവടം എന്നിവയിലൂടെ നേട്ടങ്ങളുണ്ടാകും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ വഴി ധന നഷ്ടത്തിനും സാധ്യത. വിദ്യാർഥികൾക്ക് തൊഴിൽദാതാക്കൾ വഴി നേരിട്ട് ജോലി ലഭിക്കും. ഗുരുവായൂരപ്പനെ പ്രാർഥിച്ച് ദോഷശാന്തി കൈവരുത്തുക.
ഉത്രം: സ്ഥാനമാറ്റത്തിന് യോഗം കാണുന്നു. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് അഭിഭാഷകരുടെ ശ്രദ്ധക്കുറവിനാൽ പരാജയം സംഭവിക്കാം. വാതസംബന്ധമായ വിഷമതകൾ നേരിടും. ടെക്നിക്കൽ മേഖലയിൽ പഠനം നടത്തുക, ജോലി ലഭിക്കുക എന്നിവയുണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തും. ഗൃഹ നിർമാണത്തിൽ നിലനിന്നിരുന്ന അവിചാരിത തടസ്സം നീങ്ങും. വിലപിടിപ്പുള്ള ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോകുവാനുള്ള സാധ്യത നിലനിൽക്കുന്നു. സുഹൃത്തുക്കൾക്ക് പണം കടം നൽകി പിന്നീട് വിരോധം സമ്പാദിക്കും. ഹനൂമാൻ സ്വാമിയെ ഭജിച്ച് ദോഷശമനം വരുത്തുക.
അത്തം: ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും. മാനസികമായി ഒരു പ്രത്യേക ബലം കൈവരും. ജോലിക്കുള്ള പരിശ്രമം വിജയിക്കും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി ലഭിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ദാമ്പത്യ ജീവിതസൗഖ്യം അനുഭവത്തിൽ വരുന്ന കാലമാണ്. കൃത്യമായ ആസൂത്രണത്തോടെ ഗൃഹനിർമാണം തുടങ്ങി പൂർത്തീകരിക്കുവാൻ സാധിക്കും. വിവാഹാലോചനകളിൽ വിജയം കൈവരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ഗണപതിഭജനം നടത്തി ദോഷശമനം വരുത്തുക.
ചിത്തിര: ആരോഗ്യപരമായി വളരെ ശ്രദ്ധിക്കേണ്ട കാലമാണ്. പാരമ്പര്യജന്യരോഗമായ പ്രമേഹം പിടിപെടാനുള്ള സാധ്യത അധികരിച്ചു നിൽക്കുന്നു. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണവും കുറവായിരിക്കും. അതിനാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക. പെട്ടെന്ന് കലഹിക്കുവാനുള്ള പ്രവണത അധികരിക്കും. പൊതുപ്രവർത്തകർ പ്രത്യേക കരുതൽ ഇക്കാര്യത്തിലെടുക്കുക. വളരെ ഉത്തരവാദിത്തം നിറഞ്ഞ നിയമനങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ അവിചാരിത തടസ്സം നേരിടാം. വിദ്യാർഥികൾ സുഹൃത്തുക്കളുമായി ചേർന്നുള്ള പഠനരീതി ഉപേക്ഷിക്കണം. നാഗരാജാപ്രീതി വരുത്തുക.
ചോതി: മാനസികസംഘർഷം അധികരിച്ച് ക്രമേണ ശാന്തമാകുന്ന രീതി നിലനിൽക്കുന്നു. അനാവശ്യ ചിന്ത മനസ്സിനെ മഥിക്കും. ഇല്ലാത്ത രോഗത്തെക്കുറിച്ച് മനസ്സ് വ്യാകുലപ്പെടും. സാമ്പത്തികപരമായ നേട്ടങ്ങൾക്കായി കഠിനപ്രയത്നം വേണ്ടി വരും. വരവിനൊപ്പം ചെലവും അധികരിക്കും. ഗൃഹത്തിലും വാഹനത്തിലും അറ്റകുറ്റ പണികൾ വേണ്ടി വരും. വളരെ അടുത്ത സുഹൃത്തുക്കളുമായി മാനസിക അകൽച്ചയ്ക്കു സാധ്യത. സ്വദേശം വെടിഞ്ഞു താമസിക്കേണ്ടി വരും. വിദ്യാർഥികൾക്ക് അലസത പിടിപെടാവുന്ന കാലമാണ്. പിതൃജനദുരിതമുണ്ടാകും. ഭഗവതി ക്ഷേത്രദർശനം, വഴിപാടുകൾ ഇവ നടത്തുക.
വിശാഖം: പ്രതികൂലമായി ക്രമേണ അനുകൂലമാകുന്ന ഫലങ്ങളാണുണ്ടാവുക. സാമ്പത്തികവിഷമം തുടക്കത്തിൽ നേരിടുമെങ്കിലും ക്രമേണ വളരെ മെച്ചപ്പെടും. സ്ഥായിയായി നിലനിന്നിരുന്ന കടങ്ങൾ പരിപൂർണമായി വീട്ടുവാൻ സാധിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹകരണം വർധിക്കും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവ ഗുണം വർധിക്കും. ബിസിനസിൽ പുതിയ മേഖലകൾ കണ്ടെത്തും. പുതിയ ജോലി, ഉപരിപഠനത്തിൽ പ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമ സന്താനലാഭമുണ്ടാകുന്ന കാലമാണ്. അവിചാരിതമായി അധിക ചെലവ് നേരിടാവുന്നതാണ്. ശിവഭജനം നടത്തി ഗുണവർധന വരുത്താം.
അനിഴം: ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ അനുഭവത്തിൽ വരുന്ന കാലമാണ്. ബന്ധുജനഗുണം വർധിക്കും അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മാറി തിരികെയെത്തും. വിവാഹമോചനം വരെയെത്തിയ തർക്കങ്ങൾ രമ്യമായി പരിഹരിച്ച് ദമ്പതികൾ ഒന്നു ചേരും. ശാരീരികമായി നിലനിന്നിരുന്ന അവശതയകലും. ഭൂമിയിൽ നിന്നോ കാർഷികമേഖലയിൽ നിന്നോ ധനലാഭം പ്രതീക്ഷിക്കാം. അശ്രദ്ധമൂലം ധനനഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കുക. രോഗദുരിതത്തിൽ നിന്നുള്ള മോചനം മനസ്സിന് ആശ്വാസം നൽകും. നവഗ്രഹ പ്രീതി വരുത്തി ദോഷഫലങ്ങൾ കുറയ്ക്കാം.
തൃക്കേട്ട: മാനസികമായ ബലവർധനയിലൂടെ കാര്യപുരോഗതി കൈവരിക്കും. ബന്ധുഗുണം വർധിച്ചു നിൽക്കുന്ന കാലമാണ്. ബന്ധുജന സഹായത്തോടെ തൊഴിൽലാഭം, വിവാഹലാഭം എന്നിവയുണ്ടാകും. ആശ്രയിച്ചു നിൽക്കുന്നവരിൽ നിന്ന് മികച്ച പിന്തുണ ഉണ്ടാകും. ദാമ്പത്യ ജീവിത സൗഖ്യം കൈവരിക്കും. ഇരുചക്ര വാഹനം മാറ്റി വാങ്ങുവാനുള്ള യോഗമുണ്ട്. ഗൃഹ നിർമാണത്തിന് ദീർഘകാലമായി ആഗ്രഹിച്ചിരുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പണി പൂർത്തിയാക്കിയ വീടുകൾ, ഫ്ളാറ്റുകൾ എന്നിവ വാങ്ങുവാൻ യോഗമുണ്ട്. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. ഗുണഫലവർധനയ്ക്ക് മഹാവിഷ്ണുഭജനം നടത്തുക.
മൂലം: കർമരംഗത്ത് അപ്രതീക്ഷിത നേട്ടം. അധികാരകേന്ദ്രത്തിൽ മത്സരങ്ങൾ തരണം ചെയ്യും. കുടുംബത്തിൽ സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകും. സന്താനത്തിന് അന്യദേശത്തു തൊഴിൽ ഔന്നിത്യം. മംഗല്യകാര്യത്തിന് ഉറ്റവരിൽ നിന്നും ധനസഹായം ലഭിക്കും. സാങ്കേതിക മേഖലയിൽ ജീവിതപങ്കാളിക്കു അനുകൂലസമയം. വിനോദസഞ്ചാരമേഖലയിൽ ഗുണകരമായ ആശയങ്ങൾ പ്രാവർത്തികമാകും. ഇരുചക്രവാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സ്വഗൃഹം വിട്ടു താമസിക്കും. ശത്രുക്കൾക്കു മേൽ വിജയം കൈവരിക്കും. വ്യവഹാരം, മത്സരപ്പരീക്ഷകൾ തുടങ്ങിയവയിൽ നിന്ന് വിജയം നേടും. കാർഷികരംഗത്ത് നേട്ടം ഉണ്ടാകും. ദോഷപരിഹാരത്തിന് ഹനൂമദ്‌ഭജനം നടത്തുക.
പൂരാടം: തൊഴിൽപരമായ നേട്ടം. താൽക്കാലിക ജോലി സ്ഥിരപ്പെടും. ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ സാധിക്കും. യാത്രകൾ വഴി നേട്ടങ്ങൾ കൈവരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബത്തോടൊപ്പം മംഗളകർമങ്ങളിൽ പങ്കെടുക്കും. വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും. പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഭവന നവീകരണത്തിനു പണം ചെലവിടും. പണമിടപാടുകളിൽ കൃത്യത പുലർത്തും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. ദോഷശമനത്തിനു വിഷ്ണുഭജനം നടത്തുക.
ഉത്രാടം: മാനസികമായി നിലനിന്നിരുന്ന വിഷമതകൾ മാറും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. ഭൂമി വാങ്ങുവാനും ഗൃഹനിർമാണം ആരംഭിക്കുവാനും യോഗമുള്ള കാലമാണ്. കടം നൽകിയ പണം തിരികെ ലഭിക്കും. ഉദ്യോഗാർഥികൾക്ക് അനുകൂല സമയം. സഹപ്രവർത്തകരുടെ സഹായം എല്ലാക്കാര്യത്തിലും ഉണ്ടാകും. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ചേർന്ന് വരുന്ന സമയമാണ്. അർധസർക്കാർ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. തികച്ചും അവിചാരിതമായി ധനലാഭം പ്രതീക്ഷിക്കാം. ഗുണവർധനവിനു ധർമ്മശാസ്താക്ഷേത്ര ദർശനം നടത്തുക.
തിരുവോണം : ഔദ്യോഗികരംഗത്ത് നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറും. ഷെയർ, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് ധനലാഭം കൈവരിക്കും. മനസ്സുഖം വർധിക്കും. സാമൂഹിക പ്രവർത്തന രംഗത്ത് അംഗീകാരം തേടിയെത്തും. വ്യാപാര ബന്ധം ദൃഢമാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. ദോഷ ശമനത്തിന് ദേവീഭജനം നടത്തുക.
അവിട്ടം: പൊതുപ്രവർത്തനരംഗത്തു നേട്ടം കൈവരിക്കും. തൊഴിൽപരമായി നേരിട്ടിരിക്കുന്ന വിഷമതകൾ തരണം ചെയ്യും. വിവാഹമാലോചിക്കുന്നവർക്കു ഉത്തമബന്ധം ലഭിക്കും. ഭക്ഷണസുഖം വർധിക്കും. ബന്ധുസമാഗമം ഉണ്ടാകും. സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വാഹനലാഭമുണ്ടാകും. സഹോദരങ്ങൾ മുഖേന സന്തോഷിക്കാനിടവരും. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. ദോഷശമനത്തിന് അവതാര വിഷ്ണുഭജനം നടത്തുക.
ചതയം: കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂല കാലമാണ്. മികച്ച സ്ഥാപനത്തിൽ നിന്നും മേന്മയുള്ള ഓഫർ. വാടകഗൃഹത്തിൽ നിന്നും മാറും. ക്യാംപസ് ഇന്റർവ്യൂവിൽ മികച്ച ജോലി. വസ്തു തർക്കം ന്യായമായി പരിഹരിക്കും. ആഡംബരവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഏജൻസി ഇടപാടിൽ ധനവരവ്. ഗൃഹം മോടിപിടിപ്പിക്കും. സന്താനഗുണം ഉണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. പഴയ വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും. ഗുണവർധനവിന് നാഗരാജാ ക്ഷേത്രത്തിൽ വഴിപാടുകൾ കഴിപ്പിക്കുക.
പൂരുരുട്ടാതി: പുതിയ തൊഴിൽ സംരംഭങ്ങൾക്കായി തുടക്കം കുറിക്കും. ഭൂമിയിടപാടുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. രോഗാവസ്ഥയിൽക്കഴിഞ്ഞിരുന്നവർക്ക് ആശ്വാസം പ്രതീക്ഷിക്കാം. ദീർഘദൂര യാത്രകൾ വേണ്ടി വരും. സാമ്പത്തിക ഉന്നമനം കൈവരിക്കും. പ്രണയ ബന്ധിതർക്കു വീട്ടുകാരിൽ നിന്ന് അംഗീകാരം ലഭിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉന്നത സ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയമാണ്. ഉദരസംബന്ധമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. ഗുണവർധനവിനും ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കുക.
ഉത്തൃട്ടാതി: പ്രഫഷനൽ കോഴ്‌സുകളിൽ ഉന്നത വിജയം. മംഗളകർമങ്ങളിൽ സംബന്ധിക്കും. തൊഴിൽരംഗത്ത് ഉത്തരവാദിത്തം വർധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ നേട്ടം. ദൂരദേശത്ത് ഉദ്ദിഷ്ട കാര്യസാധ്യം. സാമ്പത്തിക ബാധ്യതകൾ തീർക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം കൈവരിക്കും. ശത്രുപീഡ കുറയും. ഉപരിപഠനത്തിന് സ്കോളർഷിപ് ലഭിക്കും. വിവാഹത്തിനുണ്ടായിരുന്ന തടസ്സം മാറും. ദോഷശമനത്തിന് ശിവഭജനം നടത്തുക.
രേവതി: സാമ്പത്തിക ഭദ്രത കൈവരിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ആഢംബര വസ്തുക്കൾക്കായി പണച്ചെലവ് ഉണ്ടാകും. ആഗ്രഹിച്ചിരുന്ന ജോലിക്ക് നിയമന ഉത്തരവ് ലഭിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥകൾ വിട്ടൊഴിയും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ജീവിത പങ്കാളിക്ക് സർക്കാർ തല ബഹുമതി. ഗവേഷണ രംഗത്ത് അന്തർദേശീയ തലത്തിൽ അംഗീകാരം. മാതൃസ്വത്തിന്റെ വീതം ലഭിക്കും. ഗുണവർധനവിന് ശിവഭജനം നടത്തുക.