ഈ നക്ഷത്രക്കാരെ ശനി തൊടില്ല, 2025 മാർച്ച് മുതൽ മാറ്റങ്ങളുടെ സുവർണകാലം
Mail This Article
രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശ്ശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു. രണ്ടരവർഷമാണ് ശനി ഒരു സ്ഥാനത്തു നിൽക്കുന്നത്. ബുധനും ശുക്രനും ശനിയുടെ മിത്രങ്ങളും വ്യാഴം സമനും സൂര്യനും ചന്ദ്രനും ശത്രുഗ്രഹങ്ങളുമാണ്. ഇവയിൽ ഓരോന്നിനോടും കൂടി ശനി ചേരുമ്പോൾ ഭിന്നമായ ഫലങ്ങളാണ് ലഭിക്കുക. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടകശ്ശനി രണ്ടര വർഷവും ശനിദശ പത്തൊമ്പത് വർഷവുമാണ്.
2025 മാർച്ചിൽ ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് മാറും .ഇപ്പോൾ കണ്ടകശ്ശനി അനുഭവിക്കുന്നവരുടെ ദോഷ കാലം അതോടെ അവസാനിക്കും. മൂന്നിലെ ശനി സ്ഥാനക്കയറ്റവും ആറിലെ ശനി പലവിധ സാമ്പത്തിക നേട്ടങ്ങളും, പതിനൊന്നിലെ ശനി സർവാഭിഷ്ഠങ്ങളും തരുന്നതാണ്. അതിനാൽ ദോഷം മാത്രം തരുന്ന ഗ്രഹമാണെന്ന് കരുതരുത്.
2025ൽ മഹാശനിമാറ്റം അനുകൂലമാകുന്ന നക്ഷത്രക്കാർ
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം1/2) കണ്ടകശ്ശനി അവസാനിക്കുന്നു. 11ലെ ശനി സാമ്പത്തിക നേട്ടം നൽകും.
കർക്കടകം (പുണർതം1/4, പൂയം, ആയില്യം) അഷ്ടമശ്ശനി അവസാനിക്കുന്നു. സമയദോഷം മാറുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം1/4) കണ്ടകശ്ശനി അവസാനിക്കുന്നു. സമയദോഷം മാറുന്നു.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4)ആറിലെ ശനി സാമ്പത്തിക നേട്ടം നൽകും. നല്ല സമയം ആരംഭിക്കുന്നു.
വൃശ്ചികം (വിശാഖം1/4 ,അനിഴം, തൃക്കേട്ട) കണ്ടശനി അവസാനിക്കുന്നു. കുടുംബത്തിൽ സമാധാനം ലഭിക്കും.
മകരം (ഉത്രാടം, തിരുവോണം ,അവിട്ടം 1/2) ഏഴരശ്ശനി അവസാനിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും