ADVERTISEMENT

കൊച്ചി ∙ കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിറങ്ങുന്നതു കൊച്ചിയിലാണ്. പക്ഷേ, അവരിൽ എത്ര പേർ കൊച്ചി കാണുന്നു, ഇവിടെ താമസിക്കുന്നു? – സെമിനാറിൽ നീറിപ്പുകഞ്ഞ ചർച്ച. കൊച്ചിയിൽ വരുന്നവർ ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി കാണാൻ പോകുന്നു. പിന്നീട് കുമരകം, മൂന്നാർ, ആലപ്പുഴ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കാണു പോകുന്നത്.

എന്തുകൊണ്ടു രാജേന്ദ്ര മൈതാനം മുതൽ മറൈൻ ഡ്രൈവ് വരെ കായലിനോടു ചേർന്നൊരു പുതിയ പാത (കായലോരപ്പാത) ടൂറിസ്റ്റുകൾക്കായി നിർമിച്ചു കൂടാ? അതൊരു വലിയ ആകർഷണമായി മാറ്റണം. നഗര സൗന്ദര്യവൽക്കരണം അതിപ്രധാനം. കൂടുതൽ പബ്ലിക് പാർക്കുകൾ വേണം. ശുചിമുറി സൗകര്യങ്ങൾ സംസ്ഥാനത്ത് ഉടനീളം ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം പലപ്പോഴും ചർച്ച ചെയ്യുമെങ്കിലും സർക്കാർ വാഗ്ദാനങ്ങൾ പതിവാണെങ്കിലും നടപ്പാകുന്നില്ലെന്ന അമർഷവും സെമിനാർ പങ്കുവച്ചു.

ഗുരുവായൂർ നഗരസഭ കായൽ ടൂറിസം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചക്കംകണ്ടം കായൽ
ഗുരുവായൂർ നഗരസഭ കായൽ ടൂറിസം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചക്കംകണ്ടം കായൽ

മദ്യനയം ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ മൂലം മൈസ് ടൂറിസത്തിനു (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്) വൻ തിരിച്ചടിയാണ് ഏൽക്കേണ്ടി വരുന്നതെന്നു ചർച്ച ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപയുടെ ബിസിനസാണ് ഇതു മൂലം ലഭിക്കാതെ വരുന്നത്. മദ്യനയത്തിൽ ഇളവു വേണം, ബാർ സമയം രാത്രി 11 ൽ നിന്ന് ഉയർത്തണം, ഡ്രൈ ഡേകൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളോടു ചർച്ചാ പങ്കാളികൾ യോജിച്ചു. വൈകിട്ടൊരു ബോട്ടിങ്ങിനു പോയാൽ ഒരു ബീയർ പോലും ടൂറിസ്റ്റുകൾക്കു വിളമ്പാൻ കഴിയാത്ത വിധം കടുത്ത നിയന്ത്രണങ്ങൾ ടൂറിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

English Summary:

Explore a compelling proposal for a new lakeside road in Kochi, Kerala, aimed at enhancing tourist experiences. This article discusses crucial issues impacting Kerala's tourism industry, from infrastructure to policy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com