വീണ്ടും 200 രൂപ കടന്ന് രാജ്യാന്തര റബർവില; കേരളത്തിലും മുന്നോട്ട്, കുരുമുളകിനും നേട്ടം, അങ്ങാടി വില ഇങ്ങനെ
Mail This Article
ഉൽപാദനം കുറയുകയും ഡിമാൻഡ് നിലനിൽക്കുകയും ചെയ്തതോടെ സ്വാഭാവിക റബറിന്റെ രാജ്യാന്തരവില വീണ്ടും 200 രൂപ കടന്നു. ബാങ്കോക്ക് വില ആർഎസ്എസ്-4ന് 201.65 രൂപയായി. കേരളത്തിൽ കിലോയ്ക്ക് രണ്ടുരൂപ കൂടി ഉയർന്ന് കോട്ടയം വില 189 രൂപയിലെത്തി. നിലവിലെ ട്രെൻഡ് തുടരുമെന്നും സംസ്ഥാനത്തും വില 200 രൂപ കടക്കുമെന്നുമാണ് പ്രതീക്ഷകൾ.
അതേസമയം, ഉൽപാദനം കുറഞ്ഞതിനാൽ വില വർധനയുടെ നേട്ടം സ്വന്തമാക്കാൻ കർഷകർക്ക് കഴിയുന്നില്ല. ഉൽപാദനച്ചെലവാകട്ടെ കിലയോക്ക് 200 രൂപയ്ക്ക് മുകളിലുമാണ്. സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിപ്രകാരമുള്ള താങ്ങുവില 180 രൂപയേയുള്ളൂ എന്നതിനാൽ, പദ്ധതിയും കർഷകർക്ക് ഉപകാരപ്രദമല്ല.
കുരുമുളക് വില കൊച്ചിയിൽ അൺ-ഗാർബിൾഡിന് 100 രൂപ വർധിച്ച് 62,300 രൂപയിലെത്തി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കാപ്പിക്കുരു, ഇഞ്ചി എന്നിവയ്ക്ക് കൽപറ്റ വിപണിയിലും വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.