ADVERTISEMENT

കൊച്ചി∙ പരസ്യ രംഗത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗീകാരമായ പെപ്പർ അവാർഡുകളിൽ എംഎം ടിവിയും റേഡിയോ മാംഗോയും ചേർന്ന് 17 അവാർഡുകൾ കരസ്ഥമാക്കി. കേരളത്തിലെ ഏറ്റവും മികച്ച പരസ്യ ഏജൻസി സ്റ്റാർക്ക് കമ്യൂണിക്കേഷൻസ്.

റേഡിയോ മാംഗോയ്ക്ക് ഒരോ സ്വർണവും വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ 11 അവാർഡുകളുണ്ട്. 3 വിഭാഗങ്ങളിൽ ഫൈനലിസ്റ്റാവുകയും ചെയ്തു. എംഎം ടിവിക്ക് 6 വെങ്കലം. 3 ഇനങ്ങളിൽ ഫൈനലിസ്റ്റായി.

മാതൃഭൂമിയാണ് അഡ്വർടൈസർ ഓഫ് ദി ഇയർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച ഏജൻസി തമിഴ്നാട്ടിൽ നിന്നുള്ള വെർമില്യൺ കമ്യൂണിക്കേഷൻസ്. കർണാടകയിലെ മികച്ച ഏജൻസി ഫ്രീഫ്ളോ ഐഡിയാസ്.

radio-mango

 മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പരസ്യ ഏജൻസികളും ഉൾപ്പെടെ 130 സ്ഥാപനങ്ങൾ മത്സരിച്ചത് 600 എൻട്രികളുമായിട്ടാണ്. 50 ഇനങ്ങളിലായി 168 ട്രോഫികളും സ്പെഷൽ ജൂറി അവാർഡുകളും 49 ഫൈനലിസ്റ്റുകളും. കേരളത്തിലെ പരസ്യ ഏജൻസികൾക്കായി ജ്വല്ലറി, റിയൽ എസ്റ്റേറ്റ്, ആയുർവേദം, ടെക്സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി,മീഡിയ,ബാങ്കിങ്,ഹെൽത്ത് കെയർ,എജ്യൂക്കേഷൻ,റീട്ടെയിൽ,സിനിമ എന്നീ വിഭാഗങ്ങളിൽ അവാർഡുകളുണ്ടായിരുന്നു.

ഐഎൻഎസ് ചെയർമാൻ എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. പാനൽ ചർച്ചയിൽ അനുപമ സജിത് മോഡറേറ്ററായി. സെന്തിൽ കുമാർ, വിഷ്ണു ശ്രീവാസ്തവ്,എസ്.ചൊക്കലിംഗം,നിരഞ്ജൻ നട‌രാജൻ, ജുനൂ സൈമൺ എന്നിവർ വിധികർത്താക്കളായി. പേപ്പർ ട്രസ്റ്റ് ചെയർമാൻ കെ.വേണുഗോപാൽ, സെക്രട്ടറി ജി.ശ്രീനാഥ്, ട്രഷറർ ആർ.മാധവമേനോൻ, അവാർഡ്സ് ചെയർമാൻ പി.കെ.നടേഷ്, ട്രസ്റ്റിമാരായ ഡോ. വിനയ് കുമാർ, യുഎസ് കുട്ടി, സുദീപ് കുമാർ, അനിൽ ജയിംസ്, ലക്ഷ്മൺ വർമ, രാജീവ് മേനോൻ, എം.ചിത്രപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

MM TV and Radio Mango win big at the Pepper Awards, bagging a total of 17 awards for advertising excellence. Stark Communications named Best Agency in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com