ADVERTISEMENT

ന്യൂഡൽഹി ∙ ഈടില്ലാത്ത ലഭിക്കുന്ന കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷത്തിൽനിന്ന് 2 ലക്ഷമായി റിസർവ് ബാങ്ക് വർധിപ്പിച്ചു. 2025 ജനുവരി ഒന്നിനകം പുതിയ മാറ്റം വായ്പകളിൽ പ്രതിഫലിക്കണമെന്നാണ് ഉത്തരവ്. കർഷകർക്ക് വായ്പ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം ചെറുകിട കർഷകർക്ക് ഏറെ ഗുണകരമാണ്.

2 ലക്ഷം രൂപയ്ക്കു മുകളിലുള്ള  വായ്പയ്ക്ക് ഈട് നൽകണം. നടപ്പുസാമ്പത്തികവർഷം 27.5 ലക്ഷം കോടി രൂപ കാർഷിക വായ്പയായി അനുവദിക്കണമെന്നാണ് ബാങ്കുകൾക്ക് ടാർഗറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യമാകെ വിതരണം ചെയ്തത് 24.8 ലക്ഷം കോടി രൂപയുടെ വായ്പയാണ്.

English Summary:

Collateral-free agricultural loans: Limit increased to ₹2 lakh

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com