ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ ശരാശരി 7400 രൂപ. രാജ്യത്തെ ആഡംബര ഹോട്ടൽ മുറികളുടെ ശരാശരി ദിവസ വാടക കഴിഞ്ഞ വർഷത്തെക്കാൾ 15% ഉയർന്നു. 

6400 മുതൽ 6500 വരെയായിരുന്നു കഴിഞ്ഞ വർഷത്തെ ശരാശരി നിരക്ക്. ക്രിസ്മസ് അവധിയായതോടെ ഒരു ദിവസം 7 ലക്ഷം രൂപവരെ ചാർജ് ചെയ്യുന്ന ആഡംബര ഹോട്ടലുകളുണ്ടെന്നും ഈസി മൈ ട്രിപ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. 

kattanam-house-rooms

അമേരിക്കയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസത്തെ ശരാശരി നിരക്ക് 12,500 മുതൽ 16,700 രൂപ വരെയാണ്.കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം നിരക്ക് ഈടാക്കുന്നത് ഗോവ, ഡൽഹി, ജയ്പുർ, ഉദയ്പുർ എന്നീ നഗരങ്ങളിലാണ്. കോവിഡ് കാലത്തിനുശേഷം ഹോട്ടൽ നിരക്കുകളിൽ 40% വർധനയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

English Summary:

Luxury hotel room rents in India have surged by 15%, averaging ₹7400 per day. EaseMyTrip data reveals significant increases, particularly in Goa, Delhi, Jaipur, and Udaipur, with peak rates exceeding ₹7 lakh during Christmas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com