ADVERTISEMENT

ലോകത്ത് പ്രവാസിപ്പണം (Inward remittances) നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. 2023ലെ 12,500 കോടി ഡോളറിൽ (10.41 ലക്ഷം കോടി രൂപ) നിന്ന് ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 3.2% ഉയർന്ന് 12,910 കോടി ഡോളറായി (10.84 ലക്ഷം കോടി രൂപ). രണ്ടാമതുള്ള മെക്സിക്കോ നേടിയത് 6,820 കോടി ഡോളർ മാത്രം. 2023ൽ മെക്സിക്കോ 6,700 കോടി ഡോളർ നേടിയിരുന്നു.

ചൈനയാണ് മൂന്നാമത്. എന്നാൽ‌, ചൈനയിലേക്കെത്തിയ പണം 2023ലെ 5,000 കോടി ഡോളറിൽ‌ നിന്ന് ഈവർഷം 4,800 കോടി ഡോളറായി ഇടിഞ്ഞു. ഫിലിപ്പീൻസ് (3,320 കോടി ഡോളർ), പാക്കിസ്ഥാൻ (3,320 കോടി ഡോളർ), ബംഗ്ലദേശ് (2,660 കോടി ഡോളർ), ഈജിപ്റ്റ് (2,270 കോടി ഡോളർ), ഗ്വാട്ടിമാല (2,160 കോടി ഡോളർ), നൈജീരിയ (1,980 കോടി ഡോളർ), ഉസ്ബെക്കിസ്ഥാൻ (1,660 കോടി ഡോളർ) എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ യഥാക്രമമുള്ളത്.

Image Credit: JOAT/Shutterstockphoto.com
Image Credit: JOAT/Shutterstockphoto.com

പ്രവാസിപ്പണം നേടുന്നതിൽ വർഷങ്ങളായി ഇന്ത്യ തന്നെയാണ് ഒന്നാമത്. 2022ലായിരുന്നു ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് ആദ്യമായി 10,000 കോടി ഡോളർ കടന്നത്. 2000ൽ 1,288 കോടി ഡോളറും 2010ൽ 5,348 കോടി ഡോളറും 2015ൽ 6,891 കോടി ഡോളറും എത്തിയിരുന്നു. 2019ൽ ഇത് 8,333 കോടി ഡോളറായി. 2020ൽ പക്ഷേ, കോവിഡ് പശ്ചാത്തലത്തിൽ 8,314 കോടി ഡോളറായി കുറഞ്ഞു. 2022ൽ ലഭിച്ചത് 11,122 കോടി ഡോളർ. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഏറെയുള്ള യുഎസ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്

പണംവാരിക്കൂട്ടി ദക്ഷിണേഷ്യ
 

ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ബംഗ്ലദേശും നേപ്പാളും ശ്രീലങ്കയും ഉൾപ്പെടുന്ന ദക്ഷിണേഷ്യയിലേക്കാണ് ഏറ്റവുമധികം പ്രവാസിപ്പണം ഒഴുകുന്നതെന്ന് ലോകബാങ്കിന്റെ ലീഡ് ഇക്കണോമിസ്റ്റും സാമ്പത്തിക ഉപദേഷ്ടാവുമായ ദിലിപ് റാധ, സീനിയർ ഇക്കണോമിസ്റ്റ് സോണിയ പ്ലാസ, ഫിനാൻഷ്യൽ അനലിസ്റ്റ് യുങ് ജു കിം എന്നിവർ ചേർന്നെഴുതി ബ്ലോഗ് വ്യക്തമാക്കുന്നു. 

A money changer counts U.S. dollar bills, with Turkish lira banknotes in the background, at an currency exchange office in central Istanbul, Turkey, August 21, 2015. REUTERS/Murad Sezer/File Photo
A money changer counts U.S. dollar bills, with Turkish lira banknotes in the background, at an currency exchange office in central Istanbul, Turkey, August 21, 2015. REUTERS/Murad Sezer/File Photo

ഇന്ത്യ ഉൾപ്പെടെയുള്ള ‘ലോ ആൻഡ് മിഡിൽ ഇൻകം’ രാജ്യങ്ങളിലേക്ക് 2024ൽ മൊത്തം 68,500 കോടി ഡോളർ പ്രവാസിപ്പണം എത്തിയെന്നാണ് അനുമാനം. 2022ൽ 64,000 കോടിയും 2023ൽ 64,700 കോടിയുമായിരുന്നു. ഈവർഷം 20,700 കോടി ഡോളറും എത്തിയത് ദക്ഷിണേഷ്യയിലേക്ക്. 2023ലെ 18,500 കോടി ഡോളറിൽ‌ നിന്നാണ് വളർച്ച. ലാറ്റിൻ അമേരിക്ക, കരീബിയൻ രാജ്യങ്ങളാണ് രണ്ടാമത് (നേടിയത് 16,300 കോടി ഡോളർ).

ജിഡിപിക്കരുത്ത് താജിക്കിസ്ഥാന്
 

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) പ്രവാസിപ്പണത്തിന് 45.4% വിഹിതമുള്ള രാജ്യമാണ് താജിക്കിസ്ഥാൻ. 38.2% വിഹിതമുള്ള ടോംഗ രണ്ടാമതും 27.2 ശതമാനവുമായി നിക്കരാഗ്വ മൂന്നാമതുമാണ്. ലെബനൻ (26.6%), സമോവ (25.9%), നേപ്പാൾ (25.7%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 

An exchange counter employee counts US dollar bank notes 18 December 2003 in Paris. The euro scaled yet another lifetime peak against the dollar 18 December following positive economic news from eurozone heavyweight Germany. The single European currency rose to as high as 1,2438 dollars. It later stood at 1,2426 dollars against 1,2409 late on Wednesday in New York. The dollar traded at 107,60 yen from 107,37 on 17 December. The single European currency was buoyed by a closely watched survey showing German business confidence has reached the highest level for almost two years after a marked improvement in December. (Photo by PHILIPPE DESMAZES / AFP)
Photo by PHILIPPE DESMAZES / AFP

പ്രവാസിപ്പണമൊഴുക്ക് രാജ്യാന്തരതലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ (എഫ്ഡിഐ) നിഷ്പ്രഭമാക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ പ്രവാസിപ്പണമൊഴുക്ക് 57% വർധിച്ചപ്പോൾ എഫ്ഡിഐ 41% ഇടിയുകാണ് ചെയ്തത്. 2024ൽ ഈ അന്തരം കൂടുകയേയുള്ളൂ എന്നും റിപ്പോർട്ടിലുണ്ട്.

പ്രവാസികളുടെ തിരിച്ചുവരവ് പണമൊഴുക്കിന് തടസ്സമാകില്ലെന്ന നിരീക്ഷണവും റിപ്പോർട്ടിൽ കാണാം. അതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നത് 1991ലെ ഗൾഫ് യുദ്ധമാണ്. അക്കാലത്ത് ഇന്ത്യയിലേക്കും ജോർദാനിലേക്കും നിരവധി പ്രവാസികൾ മടങ്ങിപ്പോയെങ്കിലും പ്രവാസിപ്പണമൊഴുക്ക് കുറഞ്ഞില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India leads remittance inflows at $129 bn in 2024: India tops the world in inward remittances, receiving over double the amount of second-placed Mexico.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com