ADVERTISEMENT

ന്യൂഡൽഹി∙ 7000 കോടി രൂപയ്ക്ക് ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കാനുള്ള അൾട്രാ ടെക്കിന്റെ നീക്കത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ സിമന്റിനെ ഏറ്റെടുക്കുന്നതായി പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ അൾട്രാ ടെക് പ്രഖ്യാപിച്ചത്. 

നിലവിൽ രാജ്യത്തെ സിമന്റ് വിപണിയിൽ ഒന്നാംസ്ഥാനക്കാരാണ് അൾട്രാടെക്. 32.72% ഓഹരികൾ പ്രമോട്ടർമാരുടെ പക്കൽ നിന്നു വാങ്ങും. 26% ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും. കൂടുതൽ ഏറ്റെടുക്കലുകളുമായി അദാനിയുടെ അംബുജ സിമന്റും അൾട്രാടെക്കും എത്തുന്നതോടെ രാജ്യത്തെ സിമന്റ് വിപണിയിലെ മത്സരം കടുക്കുകയാണ്.​

English Summary:

UltraTech Cement's acquisition of India Cements for ₹7000 crore has been approved by the Competition Commission of India, solidifying UltraTech's position as the leading cement company in India and intensifying competition in the sector. This significant deal marks a major development in India's cement market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com