ADVERTISEMENT

നെടുമ്പാശേരി ∙ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ വിമാനത്താവളത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിയാൽ മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്-താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ ഏൽപിക്കുകയായിരുന്നു. 

കൊച്ചി വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള താജ് ഹോട്ടലിലേക്ക് വിമാനമിറങ്ങി 15 മിനിറ്റ് കൊണ്ടെത്താം. 111 മുറികൾ, പ്രസിഡൻഷ്യൽ സ്വീറ്റുകൾ, ബോർഡ് റൂമുകൾ, വിസ്റ്റ, ഹൗസ് ഓഫ് മിങ് റസ്റ്ററന്റുകൾ, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് പാർലർ തുടങ്ങിയവ ഹോട്ടലിൽ സജ്ജമായിട്ടുണ്ട്.

English Summary:

Taj Cochin Airport Hotel, a luxurious five-star hotel, opens today near Kochi International Airport. Boasting 111 rooms, exquisite dining, and convenient airport proximity, it offers an unparalleled stay experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com