ഈ മാസം അവസാനത്തോടെ തിരിച്ചു വരുന്നൂ, ഫിലിപ്സ് ടിവി
Mail This Article
ന്യൂഡൽഹി ∙ ജനപ്രിയ ടിവി ബ്രാൻഡായ ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ചൈനീസ് കമ്പനിയായ ഷെൻഷെൻ സ്കൈവർത്ത് ഡിജിറ്റൽ ടെക്നോളജി കമ്പനി ഇന്ത്യൻ ടെലിവിഷൻ നിർമാതാക്കളായ സൂപ്പർ പ്ലാസ്ട്രോണിക്സുമായി സഹകരിച്ചാണ് ജനുവരി അവസാനത്തോടെ ഫിലിപ്സ് ടിവികൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത്. സംയുക്ത സംരംഭത്തിൽ സ്കൈവർത്തിന് 40% ഓഹരിയും ബാക്കി 60% സൂപ്പർ പ്ലാസ്ട്രോണിക്സിനും ആയിരിക്കും. 2017 അവസാനത്തോടെയാണ് ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചത്.
1,000 കോടി രൂപ വിറ്റുവരവുള്ള സൂപ്പർ പ്ലാസ്ട്രോണിക്‌സ് കമ്പനിയാണ് ഇന്ത്യയിൽ കൊഡാക്, തോംസൺ, ബ്ലൗപങ്ക്റ്റ്, വെസ്റ്റിങ്ഹൗസ് തുടങ്ങിയ ജനപ്രിയ ഇലക്ട്രോണിക് ബ്രാൻഡുകളുടെ നിർമാതാവ്. ഉത്തർപ്രദേശിലെ ഹാപുരിൽ പുതുതായി സജ്ജീകരിച്ച ഒരു പ്ലാന്റിലാണ് ഫിലിപ്സ് ടെലിവിഷനുകൾ നിർമിക്കുക.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business