ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷം ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറയുമെന്ന് കണക്കുകൂട്ടൽ. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ഇസ്മ) കണക്കുകൾ പ്രകാരമാണ് പഞ്ചസാര ഉപയോഗം കുറയുമെന്ന മുന്നറിയിപ്പ്. 2024–2025 പഞ്ചസാര വർഷത്തിലാണ് ഉപയോഗം കുറയുക. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് ഒരു പഞ്ചസാര വർഷമായി കണക്കാക്കുന്നത്.

2024-25 പഞ്ചസാര വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉപഭോഗം 28 ദശലക്ഷം ടണ്ണായിരിക്കുമെന്ന് ഇസ്മ കണക്കുകൂട്ടുന്നു, ഇത് മുൻ വർഷത്തെക്കാൾ ഏകദേശം 1.5 ദശലക്ഷം ടൺ കുറവായിരിക്കും. ഈ വർഷത്തെ ആദ്യ നാലു മാസത്തെ (2024-25 പഞ്ചസാര സീസൺ) ആഭ്യന്തര വിൽപന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ദശലക്ഷം ടൺ കുറവാണ്.

English Summary:

India's sugar consumption is projected to decrease by 1.5 million tonnes in 2024-25, according to the Indian Sugar and Bio-Energy Manufacturers Association (ISMA). This significant drop reflects changing consumption patterns within the country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com