മനോരമ ‘സമ്പാദ്യം’ കേരള ബിസിനസ് സമ്മിറ്റ് 2.0 കൊച്ചിയിൽ
Mail This Article
സ്വപ്ന സംരംഭം തുടങ്ങാനുള്ള തയാറെടുപ്പിലാണോ നിങ്ങൾ? അതോ തുടങ്ങിവച്ച ബിസിനസ് യൂണിറ്റ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണോ? എങ്കിൽ മികച്ച വിജയം വരിച്ച ബിസിനസ് സംരംഭകരിൽനിന്നു തന്നെ അവരുടെ വിജയ തന്ത്രങ്ങൾ കേൾക്കാനും പഠിക്കാനുമുള്ള അവസരം മനോരമ ‘സമ്പാദ്യം’ ഒരുക്കുന്നു. കേരള ബിസിനസ് സമ്മിറ്റ് 2.0 യിലൂടെ.
ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം
വിദഗ്ധർ ഉൾപ്പെടുന്ന പാനൽ ചർച്ചകളും പ്രസന്റേഷനുകളും സമ്മിറ്റിലുണ്ടാകും. ആഗോളതലത്തിലേക്ക് എങ്ങനെ ബിസിനസ് വളർത്താം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ബിസിനസ് സ്മാർട്ടാക്കാൻ എന്തെല്ലാം ചെയ്യാം, റീട്ടെയ്ൽ ബിസിനസിലെ പ്രതിസന്ധികൾ മറികടക്കാൻ വഴികളുണ്ടോ, ടൂറിസം, ഹെൽത്ത്, സ്പോർട്സ് വ്യവസായങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലെ വിദഗ്ധർ സെമിനാറിൽ പങ്കെടുക്കും. കേന്ദ്ര,സംസ്ഥാന സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും സംരംഭകർക്കായി ലഭ്യമാക്കുന്ന ഫണ്ടുകളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അറിയാനുള്ള അവസരവുമുണ്ടാകും.
ജനുവരി 16 ന് 9 മുതൽ 5.30 വരെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് സമ്മിറ്റ്. പുതുതായി വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സ്വന്തം ബിസിനസ് സ്വപ്നം കാണുന്ന വിദ്യാർഥികൾക്കും സമ്മിറ്റ് മികച്ച അവസരമാകും. റജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യുക.