ഇരുചക്രവാഹന വിപണിയിലും റെക്കോർഡ് വിൽപന; ഹീറോ തന്നെ ‘ഹീറോ’
Mail This Article
ന്യൂഡൽഹി ∙ വിൽപനയിൽ റെക്കോർഡിട്ട് ഇരുചക്രവാഹനങ്ങൾ. കഴിഞ്ഞ 6 വർഷത്തിനിടയിൽ ഏറ്റവും അധികം ഇരുചക്രവാഹനങ്ങൾ വിറ്റുപോയ വർഷമായിരുന്നു 2024.
1,89,12,959 ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ വർഷം വിറ്റുപോയത്. വിൽപനയിൽ 10.78% വളർച്ച രേഖപ്പെടുത്തി. വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) പുറത്തുവിട്ട കണക്കു പ്രകാരമാണിത്.
ഹീറോ മോട്ടോകോർപ്പാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം ഇരുചക്രവാഹനങ്ങൾ വിറ്റത്, 54,87,778 എണ്ണം. ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 47,97,974 വാഹനങ്ങളും ടിവിഎസ് 32,38,852 വാഹനങ്ങളും വിറ്റഴിച്ചു. ഗ്രാമീണ മേഖലയിലാണ് ഏറ്റവും അധികം ഇരുചക്രവാഹന വിൽപന നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ഇരുചക്രവാഹന വിൽപന 11.25% വർധിച്ചപ്പോൾ നഗരങ്ങളിൽ 8.94% വർധന മാത്രമാണുണ്ടായത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business