ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി പദ്ധതി തയാറാക്കി. 50 കോടിയിലേറെ മുതൽമുടക്കുള്ള വൻകിട പദ്ധതികൾക്കാണ് പലിശ സബ്സിഡിയോടെ വായ്പ. ദേശീയ, രാജ്യാന്തര കൺവൻഷനുകൾ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ ബൃഹത്തായ കൺവൻഷൻ സെന്ററുകളും വൻകിട ഹോട്ടലുകളും 3 വർഷത്തിനകം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു. 

5000 കോടിയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടമായി വർക്കല, കൊല്ലം, മൺറോത്തുരുത്ത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട്കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കൽ എന്നിങ്ങനെ 11 ഇടങ്ങളിലാണു സ്ഥാപിക്കുക. 10000 അധിക ഹോട്ടൽ മുറികൾ സൃഷ്ടിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

പലിശ സബ്സിഡിക്കായി 50 കോടി ബജറ്റിൽ വകയിരുത്തി. സ്വകാര്യ സംരംഭകർ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഭൂമി ലഭ്യമാക്കേണ്ടത്. നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി കെഎഫ്സിയെയും നിശ്ചയിച്ചു. അതനുസരിച്ചു കെഎഫ്സി തയാറാക്കിയ പദ്ധതിയിൽ 500 കോടിയാണ് പ്രാരംഭ ചെലവ് കണക്കാക്കുന്നത്. 50 മുറികളിൽ കുറയാത്ത ഹോട്ടൽ പദ്ധതിക്കും വായ്പാ യോഗ്യത നേടാൻ 50 കോടിയിലേറെ അടങ്കൽ വേണം.

English Summary:

Secure funding for your Kerala hotel or convention center project with KINFRA's interest subsidy loan scheme. Large-scale projects exceeding 50 crore investment are eligible.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com