ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന  അവകാശവാദവുമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമായ ‘നാഡി തരംഗിണിക്ക്’ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ്‍സിഒ) അംഗീകാരം ലഭിച്ചു.

ഐഐടി ബോംബെയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ചാൻസലർ പ്രഫ. ജെ.ബി.ജോഷി എന്നിവർ ചേർന്നാണ് ആയുർവേദ ഉപകരണം വികസിപ്പിച്ചത്.  22 ആയുർവേദ ചികിത്സാ ഘടകങ്ങൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘നാഡി തരംഗിണി’ കണ്ടെത്തും. മലയാളമടക്കം 10 ഇന്ത്യൻ ഭാഷകളിൽ മെഡിക്കൽ റിപ്പോർട്ട് നൽകാനും ഉപകരണത്തിന് സാധിക്കും.55,000 രൂപയാണ് നാഡി തരംഗിണിയുടെ വില. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Nadi Tarangini, India's first AI-powered Ayurvedic pulse diagnostic device, receives CDSCO approval. Developed by IIT Bombay researchers, this innovative device identifies 22 Ayurvedic therapeutic factors and generates reports in multiple Indian languages, including Malayalam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com