റബർവിലയിൽ വീണ്ടും ഇടിവ്; വെളിച്ചെണ്ണയ്ക്ക് ‘ക്രിസ്മസ്’ കുതിപ്പ്, കണ്ണീരാകുമോ കുരുമുളക്? ഇന്നത്തെ വില ഇങ്ങനെ
Mail This Article
ഏറെ ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന സ്വാഭാവിക റബറിന്റെ ആഭ്യന്തരവില പിന്നെയും താഴേക്ക്. ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയത്ത് ഒരു രൂപ കുറഞ്ഞ് 190 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. 182 രൂപയ്ക്കാണ് വ്യാപാരികൾ ചരക്കെടുക്കുന്നത്. ബാങ്കോക്കിൽ വില 203 രൂപ. രാജ്യാന്തരതലത്തിൽ, പ്രത്യേകിച്ച് ചൈനയിൽ നിന്ന് ഡിമാൻഡ് കുറയുന്നത് ബാങ്കോക്ക് വിലയെ ബാധിച്ചു.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ക്രിസ്മസിന് മുന്നോടിയായി ഉയർന്നു തുടങ്ങി. ആവശ്യകത വർധിച്ചതോടെ വില 100 രൂപ വർധിച്ച് 21,400 രൂപയായി. അതേസമയം, കുരുമുളക് വില വീണ്ടും താഴുകയാണ്. 200 രൂപ കൂടിയിടിഞ്ഞ് വില 64,100 രൂപയിലെത്തി. കട്ടപ്പന വിപണിയിൽ കൊക്കോ, കൊക്കോ ഉണക്ക വിലയിൽ മാറ്റമില്ല. എങ്കിലും മഴക്കെടുതിമൂലം വിളവ് നശിക്കുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business