ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്തെ പാരലൽ കോളജുകളെയും ട്യൂഷൻ സെന്ററുകളെയും ‘വിറ്റുവരവ്’ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചരക്കു – സേവന നികുതി (ജിഎസ്‌ടി) നിർബന്ധമാക്കി. കൊല്ലം, പത്തനംതിട്ട, മലപ്പുറം കണ്ണൂർ ജില്ലകളിലെ 15 സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. 5 സെന്ററുകൾക്ക് പിഴയടക്കം ഒന്നര കോടി രൂപ വീതം അടയ്ക്കാനാണ് നോട്ടിസ്. നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് സ്ഥാപന ഉടമകൾ പറയുന്നു. സംസ്ഥാനത്ത് 10 ലക്ഷം വിദ്യാർഥികൾ ട്യൂഷൻ സെന്ററുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. ഇക്കാരണത്താൽ ഫീസ് വർധനയുണ്ടാകുമോയെന്നാണ് വിദ്യാർഥികളുടെ ആശങ്ക.

വാർഷിക ‘വിറ്റുവരവ്’ 20 ലക്ഷത്തിൽ കൂടുതൽ ഉള്ള സ്ഥാപനങ്ങൾ വരുമാനത്തിന്റെ 18% ജിഎസ്ടി അടയ്ക്കണമെന്നാണ് നിയമം. ഈ പട്ടികയിലാണ് പാരലൽ കോളജുകളെയും ട്യൂഷൻ സെന്ററുകളെയും ഉൾപ്പെടുത്തിയത്. ജിഎസ്ടി നിലവിൽ വന്ന 2017 മുതലുള്ള നികുതിയും പിഴയും സഹിതമാണ് അടയ്ക്കേണ്ടത്.

സ്ഥാപന ഉടമകളുടെ വാദം : ‘സർട്ടിഫിക്കറ്റുകളോ ഡിപ്ലോമയോ ബിരുദമോ നിയമപ്രകാരം അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും വിദ്യാഭ്യാസ യോഗ്യതകളോ നേടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പാരലൽ കോളജുകൾ പോലുള്ള സ്ഥാപനങ്ങളോ കോളജുകളോ സേവന നികുതി അടയ്ക്കാൻ ബാധ്യസ്ഥരല്ലെന്നു’ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വകുപ്പിന്റെ വിശദീകരണം: നികുതി ഒഴിവുകൾ ബാധകമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗണത്തിൽ പാരലൽ കോളജുകൾ ഉൾപ്പെടുന്നില്ല. ജിഎസ്ടി കൗൺസിൽ ശുപാർശയ്ക്ക് എതിരെ സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ല.

English Summary:

Parallel Colleges and Tuition Centres in Kerala face GST raids, sparking controversy over tax liability and potential fee hikes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com