സ്വർണവില കുറഞ്ഞു; മാറ്റമില്ലാതെ വെള്ളി, ഉറ്റുനോട്ടം ഇനി യുഎസിന്റെ തൊഴിൽക്കണക്കിലേക്ക്

Mail This Article
കേരളത്തിൽ ഇന്ന് സ്വർണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞു. പവന് 56,920 രൂപയും ഗ്രാമിന് 7,115 രൂപയുമാണ് വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,875 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 99 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ തൊഴിൽക്കണക്കുകൾ ഇന്ന് വരാനിരിക്കേ, നിക്ഷേപകർ ജാഗ്രത പുലർത്തുന്നതും യുഎസ് ഡോളർ, യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ ഉയർന്നതും സ്വർണവിലയെ താഴ്ത്തി. രാജ്യാന്തരവില ഔൺസിന് 2,652 ഡോളറിൽ നിന്ന് 2,642 ഡോളറിലേക്ക് താഴ്ന്നു. ഒരുവേള വില 2,615 ഡോളർ വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി.
യുഎസ് സമ്പദ്‍വ്യവസ്ഥ കഴിഞ്ഞ സെപ്റ്റംബർ കാലയളവിനെ അപേക്ഷിച്ച് ഇപ്പോൾ ശക്തമാണെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ, അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നതും സ്വർണവിലയെ താഴേക്ക് നയിക്കുകയായിരുന്നു.