ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ രൂപ
Mail This Article
×
മുംബൈ∙ ഇന്നലെ 5 പൈസയുടെ നഷ്ടം നേരിട്ടതോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ 84.88 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിലവാരം. ഓഹരിവിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവില വർധനയുമാണ് രൂപ ഇടിയാൻ കാരണം.
അസംസ്കൃത എണ്ണവില ബാരലിന് 73.78 ഡോളറിലേക്കാണ് ഉയർന്നത്. അമേരിക്കയിൽ വിലക്കയറ്റത്തോത് ഉയർന്നെങ്കിലും പ്രതീക്ഷിത പരിധിയിലായതിനാൽ ഡോളർ ഇൻഡക്സ് ഉയർന്നതു രൂപയെ ദുർബലമാക്കി.ഓഹരിവിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഡോളർ ഡിമാൻഡ് ഉയർത്തുന്നുണ്ട്.
English Summary:
The Indian Rupee hits a record low against the US dollar, closing at 84.88. Factors like stock market losses, rising crude oil prices, and foreign investor withdrawal contribute to the depreciation. Read more about the impact on the Indian economy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.