നെസ്‌ലെയ്ക്കെതിരായ സുപ്രീം കോടതി വിധി, ഇന്ത്യയ്ക്കുള്ള പ്രത്യേക നികുതിയിളവ് പിൻവലിച്ച് സ്വിറ്റ്സർലൻഡ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയ്ക്കു നൽകിയിരുന്ന എംഎഫ്എൻ (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി എടുത്തുകളഞ്ഞ് സ്വിറ്റസർലൻഡ്. പ്രത്യേക നികുതി ഇളവു നൽകുന്ന 30 വർഷം പഴക്കമുള്ള കരാറാണ് പിൻവലിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എഫ്എംസിജി കമ്പനിയായ നെസ്‌ലെയ്ക്കെതിരായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 2025 ജനുവരി 1 മുതൽ സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഉയർന്ന നികുതി ബാധകമാകും.
നികുതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന കരാറിലെ പ്രത്യേക വ്യവസ്ഥയാണ് സ്വിറ്റ്സർലൻഡ് എടുത്തുകളഞ്ഞത്. സ്വിറ്റ്സർലൻഡ് ഇന്ത്യൻ കമ്പനികളുടെ ലാഭവീതത്തിനു നൽകുന്ന നികുതിയിളവ് , ഇവിടെ പ്രത്യേക സർക്കാർ വിജ്ഞാപനമില്ലാതെ തിരിച്ചു നൽകേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി 2023ൽ പറഞ്ഞത്. നിലവിൽ 5 ശതമാനം എടുക്കുന്ന ലാഭവീതം ഇനി 10 ശതമാനമായി ഉയരും.