ADVERTISEMENT

മുംബൈ∙ നവംബർ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. 4.85% ആണു കുറഞ്ഞത്. അതേസമയം, മുൻവർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയിൽ 27% വർധനയുണ്ട്.

സ്വർണത്തിന്റെ ഇറക്കുമതി കുതിച്ചുയർന്നതാണു കാരണം.14.8 ബില്യൻ ഡോളറിന്റെ സ്വർണമാണ് കഴിഞ്ഞ നവംബറിൽ ഇറക്കുമതി ചെയ്തത്. ഇത് റെക്കോർഡ് നിരക്കാണ്. ഉത്സവ സീസണോടനുബന്ധിച്ച് ഡിമാൻഡ് ഉയർന്നതാണ് സ്വർണ ഇറക്കുമതി മൂന്നിരട്ടിയിലേറെ ഉയരാൻ കാരണം. 

gold-price - 1

 ഇറക്കുമതി ഉയർന്നതോടെ വ്യാപാരക്കമ്മിയും ഉയർന്നു. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവു സൂചിപ്പിക്കുന്ന വ്യാപാരക്കമ്മി 37.84 ബില്യൻ ഡോളറായാണ് ഉയർന്നത്. കഴിഞ്ഞ ഒക്ടോബറിൽ കയറ്റുമതിയിൽ 17.25% വർധന രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതിയിൽ 2.17% വർധനയുണ്ട്.

English Summary:

India's exports declined in November while imports surged due to record high gold imports, widening the trade deficit. Learn more about the latest trade statistics and their impact on the Indian economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com