ADVERTISEMENT

ന്യൂഡൽഹി ∙ പോളിസി ഉടമകളെ കാത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) കെട്ടിക്കിടക്കുന്നത് 3726.8 കോടി രൂപ. കഴിഞ്ഞ 5 വർഷം കാലയളവിൽ എൽഐസി പോളിസി കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെയാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്. 3,72,282 കേസുകളിലായാണ് കാലാവധി പൂർത്തിയായിട്ടും തുക കൈപ്പറ്റാതിരിക്കുന്നത്. 189 പോളിസി ഉടമകൾ മരണപ്പെട്ടിട്ടും ഇൻഷുറൻസ് തുക കൈപ്പറ്റാതെ ബാക്കിയുണ്ട്. 3.64 കോടി രൂപയാണ് ഡെത്ത് ക്ലെയിം ഇനത്തിൽ അവകാശികളില്ലാതെ ബാക്കിയായത്.

10 വർഷമായിട്ടും അവകാശികളില്ലാത്ത പോളിസി തുകകൾ സീനിയർ സിറ്റിസൻ വെൽഫെയർ ഫണ്ടിലേക്ക് മാറ്റണമെന്നാണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം. എന്നാൽ ഇതിനുശേഷവും അവകാശികൾ ആവശ്യമായ രേഖകളുമായി എത്തിയാൽ ഈ തുക നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരാണ്.പോളിസി കാലാവധി അവസാനിച്ച് 25 വർഷം വരെ പോളിസി ഉടമയ്ക്കോ ഉടമയുടെ നോമിനിക്കോ ഈ തുകയിൽ അവകാശമുണ്ടായിരിക്കും.

രാജ്യത്ത് 60 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. Image Credits: ipopba/Istockphoto.com
. Image Credits: ipopba/Istockphoto.com

ഇതുകൂടാതെ പോളിസി ഉടമകളെ കണ്ടെത്തി തുക വിതരണം നടത്താൻ വിവിധ നടപടിക്രമങ്ങളും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. കത്തുകളും ഫോൺ വിളികളും എസ്എംഎസും വഴി പോളിസി ഉടമകളെ വിവരം ഓർമിപ്പിക്കണമെന്നും പത്രപരസ്യമടക്കം നൽ‌കണമെന്നും നിർദേശമുണ്ട്.

തുക കണ്ടെത്താം

കാലാവധി കഴിഞ്ഞ പോളിസികളെക്കുറിച്ചും ലഭിക്കാനുള്ള തുകയെപ്പറ്റിയും അറിയാൻ എൽഐസി വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.licindia.in എന്ന വൈബ്സൈറ്റിൽ അവകാശികളില്ലാത്ത പോളിസികളുടെ പട്ടിക ലഭ്യമാണ്. ഇവിടെ പോളിസി നമ്പർ, പോളിസി ഉടമയുടെ പാൻ, പേര്, ജനനത്തീയതി അല്ലെങ്കിൽ ആധാർ നമ്പർ എന്നിവ നൽകി തിരയാനുള്ള സൗകര്യവും ലഭ്യമാണ്.

English Summary:

Discover if you have unclaimed funds with LIC. Over Rs. 3726.8 crore in matured policies remain unclaimed. Learn how to check your policy status and claim your dues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com