ADVERTISEMENT

വാഷിങ്ടൻ ∙ ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തി. അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ചൈനയുമായി വ്യാപാര കരാറിലേർപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. 

തീരുവ ചുമത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതുതന്നെയാണു ചെയ്യാൻ പോകുന്നത്’– ട്രംപ് പറഞ്ഞു. 

‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചുള്ള പരിഗണന’ എന്ന് നിയുക്ത വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രതികരിച്ചു.

English Summary:

President-elect Donald Trump threatened retaliation against India for imposing high tariffs on US products. He warned of reciprocal tariffs, escalating trade tensions between the US and India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com