ധനകാര്യ മേഖലയിലെ എഐ ഉപയോഗം:വിദഗ്ധ സമിതിയുമായി ആർബിഐ
Mail This Article
×
ന്യൂഡൽഹി ∙ ധനകാര്യമേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗങ്ങൾക്ക് ചട്ടക്കൂട് രൂപീകരിക്കാനും എഐ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനുമായി റിസർവ് ബാങ്ക് എട്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ബോംബെ ഐഐടി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപാർട്മെന്റിലെ ഡോ. പുഷ്പക് ഭട്ടാചാര്യയാണ് ‘ഫ്രീ-എഐ’ എന്നു പേരിട്ട കമ്മിറ്റിയുടെ അധ്യക്ഷൻ.
ഐഐടി മദ്രാസ്, ആർബിഐ ഫിൻടെക് ഡിവിഷൻ, നിതി ആയോഗ്, ഐടി മന്ത്രാലയം, എച്ച്ഡിഎഫ്സി ബാങ്ക്, മൈക്രോസോഫ്റ്റ് ഇന്ത്യ തുടങ്ങിയവയിൽ നിന്നുള്ളവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
English Summary:
The Reserve Bank of India (RBI) established an expert committee, "Free-AI," to develop an AI framework for the Indian financial sector. The committee, comprised of leading AI experts and financial professionals, will submit its recommendations within six months.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.