വിമാനത്താവളത്തിലേക്കുള്ള യാത്ര: റിപ്പോർട്ട് തള്ളി കേന്ദ്രം; ‘ആപ്പാകില്ല’ ആദായനികുതി വകുപ്പിന്റെ ഡിജിയാത്ര
Mail This Article
ന്യൂഡൽഹി∙ നികുതി വെട്ടിപ്പ് തടയുന്നതിനായി ഡിജിയാത്ര ആപ്പിലെ വിവരങ്ങൾ ആദായനികുതി വകുപ്പ് ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്ത കേന്ദ്രം തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വ്യോമയാന മന്ത്രാലയം, ആദായനികുതി വകുപ്പ്, ഡിജിയാത്ര എന്നിവ അറിയിച്ചു.
വിമാനത്താവളത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനുള്ള സംവിധാനമാണ് ഡിജിയാത്ര. ബോർഡിങ് പാസും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനമാണ് ഡിജിയാത്രയിലുള്ളത്. വിമാനയാത്ര നടത്തുന്നവരുടെ വിവരമെടുത്ത് ആദായനികുതി വെട്ടിപ്പ് പരിശോധിക്കും എന്നായിരുന്നു വാർത്ത. ഡിജിയാത്രയ്ക്ക് കേന്ദ്രീകൃത ഡേറ്റാബേസ് ഇല്ലെന്നും, ആപ്പിലെ വിവരങ്ങൾ മറ്റ് വകുപ്പുകൾക്കൊന്നും ലഭ്യമല്ലെന്നും ഡിജിയാത്ര ഫൗണ്ടേഷനും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും അറിയിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business