2025 ലെ സെൻസസിന് എത്ര ചെലവാകും?
Mail This Article
ഇന്ത്യയിലെ സെൻസസും ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും 2025ന്റെ തുടക്കത്തിൽ ആരംഭിക്കാനും 2026ഓടെ ഡാറ്റ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്ന പ്രക്രിയയാണ് സെൻസസ്. ഇത് പരമ്പരാഗതമായി ഓരോ പത്ത് വർഷത്തിലും നടത്തുന്നു. എന്നാൽ കോവിഡ് മഹാമാരി കാരണം 2021ൽ സെൻസസ് മാറ്റിവച്ചു.
2025 ലെ സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും. എന്നാൽ, പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
2019 ഡിസംബർ 24-ന് കേന്ദ്രമന്ത്രിസഭ 2021-ലെ സെൻസസ് 8,754.23 കോടി രൂപ ചെലവിൽ നടത്താനും 3941 കോടി രൂപയ്ക്ക് ദേശീയ ജനസംഖ്യാ റജിസ്റ്റർ (NPR) അപ്‌ഡേറ്റ് ചെയ്യാനുമുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു. ഏകദേശം 12,000 കോടി രൂപ ഇതിനു മൊത്തം ചെലവ് വരുമെന്നാണ് അന്ന് കണക്കാക്കിയിരുന്നത്. 2011-ലെ സെൻസസ് ചെലവ് ഏകദേശം 2,200 കോടി രൂപ ആയിരുന്നു. 2025 ലെ സെൻസസ് നടത്താൻ എത്ര രൂപ ചെലവ് വരുമെന്ന അന്തിമ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.