അരിയും പച്ചക്കറിയും വലിയ സംഭവമായേക്കില്ല, വിലക്കയറ്റനിരക്ക് പരിഷ്കരണം 18 അംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റ നിരക്ക് (ഡബ്ല്യുപിഐ) നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായി നിതി ആയോഗ് അംഗം രമേഷ് ചന്ദ് അധ്യക്ഷനായ 18 അംഗ സമിതിയെ കേന്ദ്രം നിയമിച്ചു.
നിലവിൽ ഇവ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന അടിസ്ഥാന വർഷം 2011–12 ആണ്. ഇത് പുതിയ രീതിയിൽ 2022–23 ആകും. ചെറുകിട വിപണിയിലെ വിലക്കയറ്റ സൂചികയും സർക്കാർ പരിഷ്ക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 2026 ഫെബ്രുവരി മുതൽ പരിഷ്കരിച്ച സൂചിക പ്രാബല്യത്തിൽ വന്നേക്കും.
വിലക്കയറ്റം കണക്കാക്കുന്നതിൽ ഭക്ഷ്യവസ്തുക്കളുടെ പ്രാമുഖ്യം (വെയ്റ്റേജ്) കുറച്ചേക്കും.വിലക്കയറ്റത്തോത് കണക്കാക്കുന്നതിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ വില ഒഴിവാക്കണമെന്ന് ഇക്കഴിഞ്ഞസാമ്പത്തികസർവേയിൽ ശുപാർശയുണ്ടായിരുന്നു. സാമ്പത്തികവിദഗ്ധരായ സൗമ്യകാന്തി ഘോഷ്, സുർജിത് ഭല്ല, ഷമിക രവി, ധർമകീർത്തി ജോഷി അടക്കമുള്ളവർ സമിതിയുടെ ഭാഗമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business