ADVERTISEMENT

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍ എന്താണ് ആദ്യം ചെയ്യുക? കൈയ്യില്‍ എത്ര പണമുണ്ടെന്ന് നോക്കും.പിന്നീട് വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കും. എന്നാല്‍ ഈ ബാങ്കുകളില്‍ നിന്ന് വാഹന വായ്പ എടുക്കുമ്പോള്‍ പലിശയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഒരോ ബാങ്കും നല്‍കുന്ന വായ്പകള്‍ പല വിധത്തിലാണ്.

അതിനാല്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വായ്പകള്‍ വിലയിരുത്തുക എന്നത് പ്രധാനമാണ്. പലിശ നിരക്കുകള്‍, പ്രോസസിങ് ഫീസ്, ഉള്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും അധിക ചാര്‍ജുകള്‍ എന്നിവ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ബാങ്കുകള്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അഞ്ച് ലക്ഷം രൂപ കാര്‍ ലോണ്‍ ആയി നല്‍കുമ്പോള്‍ വരുന്ന പലിശയും ഇഎംഐയും അറിയാം.

Image Credit: Syda Productions / Shutterstock.com
Image Credit: Syda Productions / Shutterstock.com

യൂക്കോ ബാങ്ക്

8.45 ശതമാനം മുതല്‍ 10.55 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10,246 മുതല്‍ 10,759 രൂപ വരെയാണ് വായ്പ തുക.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

loan-12-

8.70 ശതമാനം മുതല്‍ 10.45 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്, വായ്പ തുകയ്ക്ക് 10,307 രൂപ മുതല്‍ 10,735 രൂപ വരെ തിരിച്ചടവ് വരും.

കാനറ ബാങ്ക്

8.70 ശതമാനം മുതല്‍ 12.70 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10,307 മുതല്‍ 11,300 രൂപ വരെയാണ് നല്‍കേണ്ടത്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

8.70 ശതമാനം മുതല്‍ 13.00 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. 10,307 രൂപ മുതല്‍ 11,377 രൂപ വരെ ഇഎംഐകള്‍ ലഭിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

8.75 ശതമാനം മുതൽ 8.95 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, 10,319  രൂപ മുതലാകും ഇ.എം.ഐ.

പഞ്ചാബ് നാഷണല്‍ ബാങ്ക്

8.75 ശതമാനം മുതല്‍ 10.60 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, 10,319 രൂപയ്ക്കും 10,772 രൂപയ്ക്കും ഇടയിലാണ് വായ്പ തുക.

ബാങ്ക് ഓഫ് ഇന്ത്യ

8.85 ശതമാനം മുതല്‍ 12.10 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. വായ്പ തുകയ്ക്ക് 10,343 മുതല്‍ 11,148 രൂപ വരെ തിരിച്ചടവാകും.

ഐഡിബിഐ ബാങ്ക്

8.85 ശതമാനം മുതല്‍ 9.65 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. വായ്പ തുക 10,343 രൂപ മുതല്‍ 10,538 രൂപ വരെ.

English Summary:

Planning to buy a car? Compare the lowest car loan interest rates from top banks in India. Find the best deals on new car loans and calculate your EMI.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com