ADVERTISEMENT

ഇന്ത്യൻ മൂലധന വിപണി ആഗോളതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിൽ നിക്ഷേപകർക്ക് നേട്ടം നൽകാൻ പല മ്യൂച്ചൽ ഫണ്ടുകൾക്കുമായിട്ടുണ്ട്. ഇതിലേക്ക് പുതിയതായി 'ക്യാപ്പിറ്റൽ മാർക്കറ്റ് ഇൻഡക്സ് ഫണ്ട്' തുടങ്ങി. ആഭ്യന്തര, ആഗോള നിക്ഷേപകർ കൂടുതലായി ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇന്ത്യൻ വിപണി കുതിച്ചുചാട്ടം നടത്തുമെന്ന വിശ്വാസത്തിലാണ് ഈ ഫണ്ട് തുടങ്ങിയിരിക്കുന്നത്.

മോട്ടിലാൽ ഓസ്വാൾ ആണ് ഈ ഫണ്ട് അവതരിപ്പിച്ചത്. നിഫ്റ്റി ക്യാപ്പിറ്റൽ മാർക്കറ്റ് ഇൻഡക്‌സിന്റെ പ്രകടനം ആവർത്തിക്കാൻ ലക്ഷ്യമിടുന്ന നിഷ്ക്രിയ ഫണ്ടാണിത്. അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ, എക്‌സ്‌ചേഞ്ചുകൾ, സ്റ്റോക്ക് ബ്രോക്കർമാർ, ക്ലിയറിങ് ഹൗസുകൾ തുടങ്ങിയ ക്യാപ്പിറ്റൽ മാർക്കറ്റ് തീമിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ മാത്രമായിരിക്കും ഈ ഫണ്ട് നിക്ഷേപം നടത്തുക. ഇന്ത്യൻ മൂലധന വിപണിയുടെ സാധ്യത മുൻകൂട്ടി കാണുന്നവർക്ക് അനുയോജ്യം.

mutual-fund-3-

സെക്ടറൽ ഫണ്ട് ആയത് കൊണ്ട് 'ഇന്ത്യൻ മൂലധന വിപണി' എന്ന ഒറ്റ ആശയത്തിൽ ഊന്നിയായിരിക്കും ഇതിന്റെ നിക്ഷേപം. വളർച്ചക്ക് വലിയ സാധ്യതകൾ ഉള്ള ഫണ്ടാണെങ്കിൽ കൂടി ഒരു തീമിൽ മാത്രം നിക്ഷേപിക്കുന്നതുകൊണ്ട് ഓഹരി വിപണിയുടെ അപകട സാധ്യതകൾ ഈ ഫണ്ടിനുമുണ്ട്. എന്നാൽ ഈ തീമിൽ അധികം മ്യൂച്ചൽ ഫണ്ടുകൾ ഇല്ലാത്തതിനാൽ സാധ്യതയായും കാണാം. ടാറ്റയ്ക്ക് മാത്രമാണ് ഇതേ തീമിൽ മ്യൂച്ചൽ ഫണ്ട് നിലവിൽ ഉള്ളത്.'ടാറ്റ നിഫ്റ്റി ക്യാപിറ്റൽ മാർക്കറ്റ് ഇൻഡക്സ് ഫണ്ട്' നിക്ഷേപിക്കുന്നതും, മോത്തിലാൽ ഒസ്വാൾ കാപിറ്റൽ മാർക്കറ്റ് ഇൻഡക്സ് ഫണ്ട് നിക്ഷേപിക്കുന്നതും സമാനമായ ഓഹരികളിൽ തന്നെയാണ്.

 ഇപ്പോൾ ഓപ്പൺ ആയിരിക്കുന്ന എൻ എഫ് ഒ(ന്യൂ ഫണ്ട് ഓഫർ) ഡിസംബർ 10 നു അവസാനിക്കും. ഡീമാറ്റ് അക്കൗണ്ടിലൂടെയാണ് വാങ്ങേണ്ടത്.144 കോടി ജനങ്ങളിൽ ഇന്ത്യയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപമുള്ളത് വെറും മൂന്നര കോടി ആളുകൾക്ക്  മാത്രമാണ് എന്ന വലിയ അവസരത്തെ മുതലെടുക്കാനാണ് ഇത്തരം മ്യൂച്ചൽ ഫണ്ടുകൾ ശ്രമിക്കുക.

മ്യൂച്ചൽ ഫണ്ട് നിക്ഷേപ വിവരങ്ങൾ ശ്രദ്ധാപൂർവം വായിച്ചശേഷം മാത്രം തീരുമാനം കൈകൊള്ളുക

English Summary:

Discover the potential of the Indian Capital Market with the new Motilal Oswal Capital Market Index Fund. Learn about its investment strategy, risks, and how it compares to the Tata Nifty Capital Market Index Fund.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com