ജിഎസ്ടി ആർ - 1 ഫയലിങ്ങും; റിവേഴ്സ് ചാർജ് നികുതിയും അടയ്ക്കുന്നത് എങ്ങനെ?
Mail This Article
∙ഒരു പെട്രോൾ ഡീലറിന് നിലവിൽ ടാങ്കർ ലോറികൾ ഉണ്ട്. എണ്ണക്കമ്പനികളുമായിട്ടുള്ള ഉടമ്പടി പ്രകാരം ഇവ വാടകയ്ക്ക് കൊടുത്തിരിക്കുന്നു. കമ്പനിയിൽ നിന്നു ലഭിക്കുന്ന വാടക പെട്രോൾ ഡീലർ അവരുടെ GSTR -1 ഫയൽ ചെയ്യുമ്പോൾ ടേബിൾ 4 (RCM flagged) ആയി റിപ്പോർട്ട് ചെയ്യണോ ?
എസ്.പ്രവീൺ എറണാകുളം.
∙താങ്കൾ ഗുഡ്സ് ട്രാൻസ്‌പോർട്ടിങ് ഏജന്റ് ആയി (ജിടിഎ) ലോറികൾ എണ്ണക്കമ്പനിക്ക് വാടകയ്ക്കു കൊടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഇതു പ്രകാരം മാസം തോറും വാടകത്തുക ഇൻവോയ്‌സ് പ്രകാരം എണ്ണക്കമ്പനികൾക്ക് കൊടുക്കേണ്ടതാണ്. ഇവിടെ 12/2017 (Central Tax) (rate) dated 28.06.2017 നോട്ടിഫിക്കേഷൻ അനുസരിച്ച് ജിടിഎ വിഭാഗത്തിൽപെടുന്ന സേവനങ്ങൾക്ക് സ്വീകർത്താവായ എണ്ണക്കമ്പനികളാണ് റിവേഴ്സ് ചാർജ് മെക്കാനിസം വഴി നികുതി അടയ്ക്കേണ്ടത്. റിവേഴ്സ് ചാർജ് മെക്കാനിസം വിതരണക്കാരനു പകരം സ്വീകർത്താവ് നൽകുന്ന ജിഎസ്ടി പേയ്മെന്റ് പ്രക്രിയയാണ്. ‘RCM to pay’ എന്ന നിർദേശത്തോടെ താങ്കൾ ഇൻവോയ്സ് കൊടുക്കണം