ADVERTISEMENT

കേരളം ആസ്ഥാനമായ പ്രമുഖ അമ്യൂസ്മെന്റ് പാർക്ക്, റിസോർട്ട് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സിന്റെ (Wonderla Holidays) ഓഹരികൾ ഇന്നൊരുവേള വ്യാപാരത്തിനിടെ 15 ശതമാനത്തോളം ഉയർന്നു. വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിവിലയുള്ളത് നേട്ടം 9.67 ശതമാനത്തിലേക്ക് നിജപ്പെടുത്തി 905.95 രൂപയിൽ. 947.40 രൂപവരെയാണ് ഇന്ന് ഓഹരിവില ഉയർന്നത്.

യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് (ക്യുഐബി) നിശ്ചിത ഓഹരികൾ വിൽക്കുന്ന നടപടിക്ക് (ക്യുഐപി/Qualified Institutions Placement) വണ്ടർലാ ഇന്ന് തുടക്കമിട്ടതാണ് ഓഹരികളിൽ കുതിപ്പുണ്ടാക്കിയത്. ഓഹരിക്ക് 829.74 രൂപ അടിസ്ഥാന വിലയിലാണ് (ഫ്ലോർ പ്രൈസ്) ഓഹരിവിൽപന. ക്യുഐപി ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ 800 കോടി രൂപയുടെ മൂലധന സമാഹരണം നടത്താൻ ഒക്ടോബർ 4ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. പുറമേ, കമ്പനിയുടെ അംഗീകൃത ഷെയർ ക്യാപിറ്റൽ 60 കോടി രൂപയിൽ നിന്ന് 80 കോടി രൂപയായി ഉയർത്താനും തീരുമാനിച്ചിരുന്നു. അതായത്, 10 രൂപ മുഖവിലയുള്ള 6 കോടി ഓഹരികൾ എന്നതിൽ നിന്ന് 10 രൂപ മുഖവിലയുള്ള 8 കോടി ഓഹരികളായാണ് ഉയർത്തുന്നത്.

wonder-la-fun

ചില അനലിസ്റ്റുകൾ വണ്ടർലാ ഓഹരിക്ക് ‘വാങ്ങൽ’ (buy) റേറ്റിങ് നൽകിയതും ക്യുഐപിയിൽ മികച്ച ഡിമാൻഡ് ലഭിച്ചതും ഇന്ന് ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കി.  വണ്ടർലയുടെ വിപണിമൂല്യം 5,000 കോടി രൂപയായും കടന്നിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 8ന് രേഖപ്പെടുത്തിയ 1,105.90 രൂപയാണ് വണ്ടർലാ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. ഓഗസ്റ്റ് 14ന് കുറിച്ച 770.05 രൂപയാണ് 52-ആഴ്ചത്തെ താഴ്ച. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് വണ്ടർലായുടെ അമ്യൂസ്മെന്റ് പാർക്കുകൾ. ബെംഗളൂരുവിൽ റിസോർട്ടും പ്രവർത്തിക്കുന്നു. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Wonderla stock surges 15% with strong QIP response and 'buy' ratings: Wonderla Holidays stock surged by nearly 15% after a successful QIP launch. Analysts give a 'buy' rating as the company plans to expand its amusement park and resort business.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com