ADVERTISEMENT

എസ്സ നിസ്തറിനു ചോക്ലേറ്റ് എന്നാൽ ജീവനാണ് .ചെറുപ്പകാലം മുതലേ വിവിധതരം ചോക്ലേറ്റുകൾ കൊതിയോടെ രുചിക്കുമ്പോൾ തന്റേതായ ഒരു ചോക്ലേറ്റ് റെസിപ്പി തയ്യാറാക്കണം എന്ന സ്വപ്നം എസ്സ  കൊണ്ടുനടന്നിരുന്നു. എല്ലാവരും ഇഷ്ട്ടപ്പെടുന്ന, വ്യത്യസ്‍തമായ ഒരു ചോക്ലേറ്റായിരുന്നു കുഞ്ഞു എസ്സയുടെ സ്വപ്നങ്ങളിൽ നിറയെ. ഇതിനു വേണ്ടി  ഒരുപാട് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു .ചിലതു വിജയിക്കുകയും ചില പരാജയങ്ങൾ നേരിടുകയും ചെയ്തുവെങ്കിലും  തന്റെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള പരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.

സ്കൂൾ പഠനത്തോടൊപ്പം തന്നെ, തനിക്കിഷ്ടമുള്ള മേഖലയിൽ ഒരു സംരംഭം കൂടി തുടങ്ങുവാൻ ഉള്ള പ്രചോദനം എസ്സക്കു ലഭിക്കുന്നത് ഹാഷ് ഫ്യുച്ചർ സ്കൂൾ എന്ന ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചേരുന്നതിലൂടെയാണ് .ചെറുപ്പകാലം മുതൽ തന്നെ കുട്ടികളിൽ സംരംഭക ശീലവും ,സാമ്പത്തിക പഠനവും ടെക്നോളജിയും സമന്വയിപ്പിക്കുന്ന ഹാഷ് ഫ്യുച്ചർ സ്കൂളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചേർന്നതോടെ എസ്സയിലെ സംരംഭകയും കൂടുതൽ ഉണർന്നു പ്രവർത്തിച്ചുവെന്ന് അമ്മ അമീറ ഹസ്സൻ സാക്ഷ്യപ്പെടുത്തുന്നു.

ദുബൈയിൽ എൻജിനീയറായ കോഴിക്കോട് സ്വദേശികളായ നിസ്തറിന്റെയും അമീറയുടെയും മകളായ എസ്സ നിസ്തറിനു 12 വയസ്സാണ് പ്രായം .Ezzas Chocobites എന്നാണു സംരംഭത്തിന്റെ പേര് .ഒരു പാക്കറ്റ് ചോക്കലേറ്റിന് 3 ദിർഹം മുതൽ വില വരുന്ന ചോക്കലേറ്റുകളാണ് എസ്സ തയ്യാർ ചെയ്തു വിൽക്കുന്നത്. കമ്മ്യൂണിറ്റി പ്രോഗ്രാമ്മുകളിലും മറ്റും സ്റ്റാളുകൾ ഇട്ടും തന്റെ ചോക്ലേറ്റുകൾ വില്പ്പന നടത്തുന്നുണ്ട് ഈ കൊച്ചു മിടുക്കി.

ചോക്ലേറ്റ് വില്പനയിൽ നിന്നും ലഭിക്കുന്ന തുക കൂടുതൽ മാർക്കറ്റിങിനും തന്റെ ബിസിനസ് വിപുലീകരണത്തിനും ഉപയോഗിച്ചു ലോകമാകെ അറിയപ്പെടുന്ന ഒരു സംരംഭം ആക്കി മാറ്റുവാനാണ് എസ്സ പ്ലാൻ ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയും സോഷ്യൽ മീഡിയയും ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ കൂടി എസ്സ തന്റെ ബിസിനസ്സിൽ പയറ്റുന്നുണ്ട് .ഒഴിവ് സമയങ്ങളിൽ ഫുട്ബോൾ കോച്ചിങ്ങിനു പോകുവാനും മത്സരങ്ങളിൽ പങ്കെടുക്കുവാനും എസ്സ നിസ്തർ സമയം കണ്ടെത്താറുണ്ട്.

English Summary:

The Sweet success story of Ezzas chocobites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com