ADVERTISEMENT

കുറുമ്പ് കാണിച്ച അച്ചുക്കുട്ടനെ കൊണ്ട് സോറി പറയിപ്പിക്കുകയാണ് അമ്മ പാർവതി കൃഷ്ണ. അമ്മ പറഞ്ഞു കൊടുത്ത എല്ലാ കാര്യങ്ങളും അതേപടി സമ്മതിച്ച അച്ചുക്കുട്ടൻ പക്ഷേ അവസാനം എത്തിയപ്പോൾ ഒരു കിടിലൻ ട്വിസ്റ്റ് തന്നെ കൊടുത്തു. എല്ലാം സമ്മതിച്ച് അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തതിന് ശേഷമാണ് അച്ചുക്കുട്ടൻ പെട്ടെന്ന് തന്നെ തീരുമാനം മാറ്റിയത്.

പാർവതി എന്താണോ പറഞ്ഞു കൊടുക്കുന്നത് അത് അതേപടി പറയുകയാണ് അച്ചുക്കുട്ടൻ. 'പാറുക്കുട്ടി, എന്നോട് ക്ഷമിക്കൂ. ഇനി ഞാൻ ആവർത്തിക്കില്ല. ഉപദ്രവിക്കില്ല. പാറുക്കുട്ടി, എന്നോട് ക്ഷമിക്കൂ. എന്റെ മുത്തേ, എന്റെ കരളേ, എന്റെ തങ്കക്കുടമേ, എന്റെ കണ്മണി, എന്റെ മുത്തുമണി, എന്റെ രാജകുമാരി, എന്നോട് ക്ഷമിക്കൂ. ഇനി ഞാൻ നല്ല കുട്ടിയായിക്കോളാം. ഇനി ഞാൻ കുരുത്തക്കേട് കാണിക്കില്ല. ഇനി ഞാൻ ജനലിൽ വലിഞ്ഞു കേറില്ല.' ഇങ്ങനെയെല്ലാമാണ് പാർവതി പറഞ്ഞുകൊടുക്കുന്നത്. ബാക്കിയെല്ലാം അതേപോലെ പറഞ്ഞെങ്കിലും ജനലിന്റെ കാര്യമെത്തിയപ്പോൾ അച്ചുക്കുട്ടൻ 'വലിഞ്ഞുകേറും' എന്നങ്ങ് മാറ്റി. 

നടിയും അവതാരകയുമായ പാർവതി കൃഷ്ണ തന്റെ കുഞ്ഞിനോട് ഒപ്പമുള്ള വിഡിയോകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വളരെ രസകരമായ വിഡിയോകളായിരിക്കും മിക്കതും. അച്ചുക്കുട്ടൻ എന്നാണ് വിളിക്കുന്നതെങ്കിലും അവ്യുക്ത് എന്നാണ് ഈ കൊച്ചുമിടുക്കന്റെ പേര്. എല്ലാ കുഞ്ഞുങ്ങളെയും പോലെ അത്യാവശ്യം നല്ല കുശുമ്പും കുറുമ്പും ഒക്കെയുള്ള ഒരു കൊച്ചുമിടുക്കനാണ് അച്ചുക്കുട്ടനും.

അച്ചുക്കുട്ടന്റെ കള്ളത്തരം കൈയോടെ പൊക്കിയ പാറുക്കുട്ടി ബാക്കി കാര്യങ്ങൾ കൂടി പറയിപ്പിച്ചു. ഇനി ആവർത്തിക്കില്ലെന്നും ഉറപ്പാണെന്ന് അമ്മയ്ക്ക് വാക്കും കൊടുത്തു. അതുകഴിഞ്ഞ് സ്നേഹത്തോടെ അമ്മയ്ക്ക് ഒരു ഉമ്മ കൂടി കൊടുത്തു. ഉമ്മ കൊടുത്തു കഴിഞ്ഞതും ഒറ്റ ഡയലോഗ് 'അല്ല'. ആദ്യം അന്തംവിട്ടുപോയ പാർവതി തന്റെ കുഞ്ഞിന്റെ കുസൃതിയെ സ്നേഹത്തോടെ ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. നിരവധി പേരാണ് മനോഹരമായ കമന്റുകൾ വിഡിയോയ്ക്ക് നൽകിയിരിക്കുന്നത്.

English Summary:

Parvathy Krishna's Adorable Video with Son Achukkuttan Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com