ADVERTISEMENT

പാരിസ് ഒളിംപിക്സ് തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കി. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ഇതിനകം പാരിസ് ഒളിംപിക്സിന് സാക്ഷിയാകാൻ യാത്ര തുടങ്ങിക്കഴിഞ്ഞു. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും രാംചരണും പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഏതായാലും പാരിസിലേക്കുള്ള യാത്രയ്ക്കിടയിൽ രാം ചരണും കുടുംബവും ലണ്ടനിൽ കറങ്ങി നടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മകൾ ക്ലിൻ കാരയ്ക്ക് ഒപ്പമാണ് രാംചരണിന്റെ കുടുംബവും ഒന്നിച്ചുള്ള യാത്ര.

ചിരഞ്ജീവി തന്നെയാണ് കുടുംബത്തിന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് പാരിസിലേക്കുള്ള യാത്രയിലാണെന്ന് ആരാധകരുമായി പങ്കുവെച്ചത്. ലണ്ടനിലെ ഹൈഡ് പാർക്കിൽ നിന്ന് പകർത്തിയ ചിത്രമായിരുന്നു ചിരഞ്ജീവി പങ്കുവെച്ചത്. 'കുടുംബത്തിനും കൊച്ചുമകൾ ക്ലിൻ കാരയ്ക്കും ഒപ്പം വളരെ ശാന്തമായ നിമിഷം ലണ്ടനിലെ ഹൈഡ് പാർക്കിൽ ആസ്വദിക്കുന്നു. നാളെ പാരിസിലേക്കുള്ള ഞങ്ങളുടെ യാത്ര' - എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രം  പങ്കുവെച്ചത്. ഭാര്യ സുരേഖ, മകൻ രാം ചരൺ, മരുമകൾ ഉപാസന കൊനിഡേല, കൊച്ചുമകൾ ക്ലിൻ കാര എന്നിവർക്കൊപ്പമാണ് ചിരഞ്ജീവിയുടെ പാരിസ് യാത്ര.

അതേസമയം, 'ദ മെഗാ റോയൽസ്' എന്ന പേരിൽ ലണ്ടനിൽ ചിരഞ്ജീവി കുടുംബത്തിനൊപ്പം കറങ്ങുന്നതിന്റെ ചിത്രം അദ്ദേഹത്തിന്റെ ഫാൻ പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തിൽ വീട്ടിലെ ഓമനയായ റൈം എന്ന നായയെയും കാണാം. ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തതിന് ശേഷം ചിരഞ്ജീവി കുടുംബത്തോടൊപ്പം ഈ ആഴ്ച തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

English Summary:

Ramcharan and Family's London Picture Goes Viral Ahead of Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com