ADVERTISEMENT

സ്കൂൾ വിദ്യാഭ്യാസകാലത്ത് മടിപിടിച്ചിരിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, അടുത്ത ദിവസം സ്കൂളിലേക്ക് ചെല്ലുമ്പോൾ എന്തുകൊണ്ട് തലേദിവസം വന്നില്ല എന്ന കാരണം കാണിക്കുന്ന ലീവ് ലെറ്റർ നിർബന്ധമാണ്. പണ്ടൊക്കെ ചില വിരുതന്മാർ ലീവ് ലെറ്റർ സ്വയമെഴുതി ടീച്ചർക്ക് കൊടുക്കുമായിരുന്നു. എന്നാൽ, മൊബൈൽ ഫോണിന്റെ വരവോടെ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ബലപ്പെട്ടതോടെ
എന്തെങ്കിലും വികൃതി ഒപ്പിച്ചാൽ ആ സെക്കൻഡിൽ വീട്ടിൽ അറിയാം. തെളിവായി ഫോട്ടോയോ വിഡിയോയോ രക്ഷിതാക്കളുടെ ഫോണിലേക്ക് എത്തും. അത്തരത്തിൽ ഒരു ലീവ് ലെറ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുട്ടി തന്നെ എഴുതിയിരിക്കുന്ന ലീവ് ലെറ്ററിൽ 'സ്കൂളിലേക്ക് താൻ വരില്ല' എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

സ്കൂളിൽ എന്തുകൊണ്ട് വന്നില്ല എന്നതിന്റെ കാരണം വിശദീകരിച്ചൊന്നുമല്ല ഈ ലീവ് ലെറ്റർ. സ്കൂളിലേക്ക് വരില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കത്തിൽ. 'ദ പ്രിൻസിപ്പാൾ, ക്ലാസ് 7' എന്നാണ് മേൽവിലാസം ഉള്ളത്. ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ഹിന്ദി ഭാഷയിലാണ് എഴുതിയിരിക്കുന്നത്.

'പ്രിയപ്പെട്ട മാഡം' എന്ന് സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുന്നുണ്ട്. എ'ന്നാൽ തുടർന്നുള്ള രണ്ടു വരികളിൽ 'ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല' എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. സ്കൂളിൽ പോകാതിരുന്നതിന് അവധി അഭ്യർത്ഥിച്ചുള്ള ലീവ് ലെറ്ററിന് പകരം, താൻ സ്കൂളിലേക്ക് വരാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന വ്യത്യസ്തമായ ഒരു ലീവ് ലെറ്റർ ആണ്.

2024 ജൂലൈ 29 ആണ് ലീവ് ലെറ്ററിൽ തീയതി കാണുന്നത്. സ്കൂളിലേക്ക് വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കത്തിന്റെ അവസാനം ടീച്ചർക്ക് നന്ദി പറയാനുള്ള മനസ്സ് രാകേഷ് എന്ന ഈ വിദ്യാർത്ഥി കാണിച്ചിട്ടുണ്ട്. എന്നാൽ, ആ നന്ദിക്ക് ശേഷം 'എന്തായാലും ഞാൻ വരാൻ പോകുന്നില്ല' എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. അതേസമയം, കത്ത് വ്യാജമാണെന്നും ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്. ഇത് തമാശയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്നും വ്യക്തമല്ല. ഏതായാലും ലീവ് ലെറ്ററിന്റെ കൗതുകം ആസ്വദിക്കുന്ന തിരക്കിലാണ് നെറ്റിസൺസ്.

English Summary:

I Won't Come, I Won't Come, I Won't Come": Boy's Hilarious Leave Letter Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com