'തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു', വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി ഒരു കൊച്ചുമിടുക്കൻ
Mail This Article
വിവാഹവേളകൾ എപ്പോഴും ആഘോഷത്തിന്റേതാണ്. ആൺ പെൺ വ്യത്യാസമില്ലാതെ, കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ, ആഘോഷത്തിന്റെ ആനന്ദത്തിൽ അലിയുന്ന നിമിഷമാണ് ഓരോ വിവാഹങ്ങളും. ഇത്തരത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു വിവാഹം ആഘോഷമാക്കി മാറ്റിയ കൊച്ചു പയ്യനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ആദ്യമായി കേൾക്കുമ്പോൾ തന്നെ ആരും ചുവടുവെച്ചു പോകുന്ന 'ഒള്ളുള്ളേരു' എന്ന ഗാനത്തിനാണ് നമ്മുടെ മിടുക്കനും ചുവടു വെച്ചിരിക്കുന്നത്.
'അജഗജാന്തരം' എന്ന സിനിമയിലെ 'ഒള്ളുള്ളേരു' എന്ന ഗാനത്തിനാണ് വിവാഹ വേദിയിൽ ഈ കൊച്ചുമിടുക്കൻ ചുവടുവെച്ചത്. നവവരനും നവവധുവും സന്തോഷത്തോടെയാണ് കുട്ടിയുടെ നൃത്തം ആസ്വദിക്കുന്നത്. ഇടയ്ക്കെല്ലാം നൃത്തം കണ്ട് നവദമ്പതികൾ ചിരിച്ചു മറിയുന്നതും കാണാം. ഇതുവരെ 1.6 മില്യൺ ആളുകളാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്.
മനോഹരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കല്യാണം ചെക്കൻ കൊണ്ടുപോയെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ചെക്കൻ പൊളിയാണല്ലോ എന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തൽ. കുഞ്ഞിന്റെ ആത്മവിശ്വാസം ഏത് ലെവൽ ആണെന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. അനന്ത്ര ഇവന്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഇതിനെ പടച്ചുവിട്ട കടവുൾക്ക് 10 ൽ 10', 'ഇവന് ഡാൻസ് പഠിക്കണം എന്നുണ്ടെങ്കിൽ ഉറപ്പായും അവനെ വിടണം', 'ചെക്കൻ കല്യാണം മുഴുവൻ അവന്റെ ആക്കി', 'ഇതിനെ കൊടുക്കുന്നോ', 'ചെക്കൻ തൂത്തുവാരി', 'ഇതിന്റെ ബാറ്ററി എവിടെയാ അമ്പാനെ', 'ആ സ്റ്റെപ്പ് കണ്ടാൽ അറിഞ്ഞുടെ ഡാൻസ് മാസ്റ്റർ വിക്രം സാറിന്റെ അസിസ്റ്റന്റാ', 'തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു', 'അവൻ ഇതൊക്കെ മറന്നാലും പെണ്ണും ചെറുക്കനും ഇത് ഒരിക്കലും മറക്കില്ല അവരുടെ കല്യാണത്തിന് കിട്ടിയ ഗിഫ്റ്റ്' - ഇങ്ങനെ പോകുന്നു കമന്റുകൾ.