ADVERTISEMENT

കുട്ടികളുടെ കുഞ്ഞു കുസൃതികളും കുറുമ്പുകളും നമ്മളെ പലപ്പോഴും രസിപ്പിക്കാറുണ്ട്. അത്തരത്തിൽ ഇത്തവണ സോഷ്യൽ മീഡിയയെ കൈയിലെടുത്തിരിക്കുന്നത് നടി മിയയുടെ മകൻ ലൂക്കയാണ്. സാധാരണ ചെറിയ കുറുമ്പൊന്നുമല്ല, ഇത് ഒരു വൻ കുസൃതിയാണ്. കൂട്ടിന് അമ്മ മിയയും ഒപ്പമുണ്ട്. അമ്മ മടിയിലിരുത്തിയിരിക്കുന്ന കടുവ കുഞ്ഞിന് ലൂക്ക കുട്ടൻ കുപ്പിപാൽ കൊടുക്കുകയാണ്. 

ഒട്ടും പേടിയില്ലാതെയാണ് ലൂക്ക കടുവ കുഞ്ഞിന് പാൽ കൊടുക്കുന്നത്. മിയ തന്നെയാണ് ഈ വിഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. ബാങ്കോക്കിൽ കുടുംബവുമൊന്നിച്ച് വിനോദയാത്ര പോയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച കൂട്ടത്തിലായിരുന്നു ഈ വിഡിയോയും പങ്കുവെച്ചത്. 'കുട്ടി ഷേർഖാനുമായി ഒരു മൽപ്പിടുത്തം'  എന്ന അടിക്കുറിപ്പോടെയാണ് മിയ വിഡിയോ പങ്കുവെച്ചത്.

വിഡിയോയിൽ മിയയുടെ കുഞ്ഞുമകൻ ലൂക്ക കടുവ കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കുന്നത് കാണാം.  അമ്മയോട് വർത്തമാനം ഒക്കെ പറഞ്ഞ് വളരെ ആസ്വദിച്ചാണ് കടുവ കുഞ്ഞിന് പാൽ കൊടുക്കുന്നത്.

ബാങ്കോക്കിലെ സഫാരി വേൾഡിലാണ് മൃഗങ്ങളുമായി ഇത്രയും അടുത്ത് ഇടപഴകാൻ അവസരമുള്ളത്. നിരവധി പേരാണ് വ്യത്യസ്തമായ കമന്റുകളുമായി വിഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്. 'ഏത് വന്യമൃഗത്തെയും കുഞ്ഞു കാലം മുതൽ ഇതുപോലെ സ്നേഹിച്ചു വളർത്തിയാൽ ആ മൃഗം വലുതായാലും വളർത്തിയവനെ ആക്രമിക്കില്ല (മനുഷ്യൻ ഒഴികെ)' , 'ധൈര്യം ഉണ്ടെങ്കിൽ കുറച്ചു പ്രായം ആയ കടുവയെ ഫീഡ് ചെയ്യൂ' -  ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

English Summary:

Mia's Son Luca Bottle-Feeds Tiger Cub in Heartwarming Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com