ADVERTISEMENT

അപ്രതീക്ഷിതമായി കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന്റെ സന്തോഷത്തിലാണ് ശ്രീപദ് യാൻ എന്ന കുട്ടിത്താരം. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രതീക്ഷിച്ചിരുന്ന ശ്രീപദിനെ തേടിയെത്തിയത് ദേശീയ പുരസ്കാരമായിരുന്നു. ടിക്ടോക്ക് വിഡിയോകളിലെ പ്രകടനമാണ് ശ്രീപദിനെ സിനിമാലോകത്ത് എത്തിച്ചത്. കണ്ണൂർ പയ്യന്നൂർ അടുത്ത് പേരൂൽ സ്വദേശികളായ രജീഷ്, രസ്ന ദമ്പതികളുടെ മകനാണ് ശ്രീപദ്. പുരസ്കാര വിശേഷങ്ങൾ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ശ്രീപദ്.

എനിക്ക് കിട്ടിയ ഭാഗ്യം 
എനിക്ക് കിട്ടിയൊരു ഭാഗ്യമാണല്ലോ നാഷണൽ അവാർഡ്. ചെറിയ കാര്യമൊന്നുമല്ല എന്ന് എനിക്ക് മുൻപൊന്നും അറിയില്ലായിരുന്നു.  അഭിലാഷ് ചേട്ടനും വിഷ്ണു ചേട്ടനും അച്ഛനും അമ്മയുമൊക്ക പറഞ്ഞു തന്നപ്പോഴാണ്. നാഷണൽ അവാർഡ് ഇത്ര വലുതാണെന്ന് എനിക്ക് മനസ്സിലായത്. ഒരുപാട് സന്തോഷമുണ്ട് ഈ അവാർ‍‍ഡ് നേട്ടത്തിൽ.

പ്രാങ്ക് ആണെന്നാണ് ആദ്യം കരുതിയത്
സത്യം പറഞ്ഞാൽ സ്റ്റേറ്റ് അവാർഡ് ആയിരുന്നു ഞങ്ങൾ ആദ്യം നോക്കിയത്. അതില്ലാന്ന് അറിഞ്ഞു.‌ പിന്നെ നമ്മളത് നോക്കിയില്ല. പിന്നെ കുറച്ചു കഴിയുമ്പോള്‍ എന്റെ പഞ്ചാബിലുള്ള ഒരു അമ്മാവനാണ് വിളിച്ചു പറ‍ഞ്ഞത് എനിക്ക് ഇങ്ങനെ അവാർഡ് കിട്ടിയിട്ടുണ്ടെന്ന്. ആദ്യം ‘വെറുതെ പ്രാങ്ക് ചെയ്യുവാണ്, വെറുതെ പറഞ്ഞ് കളിയാക്കരുത്’ എന്നൊക്കെ പറഞ്ഞു. അപ്പോ പറഞ്ഞു ‘ശരിക്കുമാണ് നോക്കിക്കോ’യെന്ന് പറഞ്ഞു.  ടിവി ഓൺ ചെയ്യുമ്പോൾ തന്നെ എന്റെ പേരാണ് വന്നത്. അത് ശരിക്കും ഒരു എക്സൈറ്റ്മെന്റ് ആയിരുന്നു. അവാർഡ് കിട്ടിയതിൽ വീട്ടിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് അച്ഛനാണ്. അച്ഛനാണ് എന്നെ എല്ലാ സ്ഥലത്തും കൊണ്ടു പോകുന്നതും എനിക്ക് എല്ലാം ചെയ്തുതരുന്നതുമൊക്കെ.

chat-with-national-film-award-winner-sreepath-yan1
Sreepath Yan. Photo Credits : Justin Jose

നാഷണൽ അവാർഡ് കിട്ടിയതിന് ശേഷം  ഒരുപാടു പേര് വിളിച്ചിരുന്നു. ഉണ്ണിച്ചേട്ടൻ, വിഷ്ണുചേട്ടൻ, റൈറ്റര്‍ അഭിലാഷേട്ടൻ, അർജുൻ അശോകൻ ച‌േട്ടൻ,  പിഷാരടി ചേട്ടൻ. അങ്ങനെ കുറെ പേര് വിളിച്ചു അഭിന്ദനമറിയിച്ചു. ദേവനന്ദ വിളിച്ചിരുന്നു. ആദ്യം വിളിച്ചപ്പോൾ എനിക്ക് എടുക്കാൻ പറ്റിയില്ല. അടുത്ത ദിവസം ‘സുമതി വളവിന്റെ പൂജ’ യായിരുന്നു. അവൾ അവിടെ വന്നു, കണ്ടു സംസാരിച്ചു.  ഒരുപാട് സന്തോഷമായി.

മാളികപ്പുറത്തിന്റെ സെക്കന്റ് പാർട്ട് 
മാളികപ്പുറത്തിന്റെ സെക്കന്റ് പാർട്ട് വരുന്നുണ്ടെന്ന് ഒരു പ്രോഗ്രാമിൽ അഭിലാഷ് ചേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാം. എനിക്ക് അതിനെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല. അങ്ങനെയാണങ്കിൽ മാളികപ്പുറത്തിന്റെ  ടീമിനെ വീണ്ടും  പ്രതീക്ഷിക്കാം.

chat-with-national-film-award-winner-sreepath-yan2
Sreepath Yan. Photo Credits : Justin Jose

നിറയെ സിനിമകൾ 
എന്റെ മൂന്നാമത്തെ സിനിമയാണ് മാളികപ്പുറം. അതിനുശേഷം ഞാനിപ്പോൾ ആറ് എണ്ണം ചെയ്തു. പവി കെയർ ടേക്കർ, മോണിക്ക ഒരു എഐ സ്റ്റോറി, വരാഹം, ആനന്ദ് ശ്രീബാല, റിവോൾവറിങ് അങ്ങനെ ഇനിയുമുണ്ട്. സുമതി വളവ് എന്ന സിനിമയുടെ  ഷൂട്ട് തുടങ്ങാൻ പോകുന്നു. മറ്റു ഭാഷകളിലൊന്നും  ഇതുവരെ അവസരം കിട്ടിയിട്ടില്ല. എനിക്ക് ആകെ മലയാളമേ കിട്ടിയിട്ടുള്ളു. ഇനി കിട്ടുമെന്ന് പ്രതീക്ഷിക്കാം. കിട്ടിയാൽ പോകും.

exclusive-chat-with-malikappuram-movie-fame-devananda-and-sreepath-yan18
Sreepath Yan. Photo Credits : Justin Jose

ദേവനന്ദയ്ക്ക് എതിരെ വരുന്ന ട്രോളുകൾ 
അങ്ങനെ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. എന്റെ ഭാഗത്തുനിന്ന് അത് നല്ലൊരു അഭിപ്രായമല്ല. കാരണം അവള്‍ കുറച്ച് വലിയ ആള് പറയുന്ന പോലെ ഒന്ന് സംസാരിച്ചൂ എന്നു കരുതി അവള്‍ വലിയ ആളായീന്ന് ഒന്നുമില്ല. അവള്‍ എന്റെ കൂടെ കളിക്കാറുണ്ട്. അവളുടെ ഫ്രണ്ട്സിന്റെ കൂടെ കളിക്കാറുണ്ട്. അവളിപ്പോഴും ഒരു കുട്ടി തന്നെയാണ്. ഞാനും അവളും ഒരേ ക്ലാസിലാണ്. പക്ഷേ അവളെ അങ്ങനെ ട്രോളുന്നതില്‍ എനിക്ക് നല്ല അഭിപ്രായമല്ല.ദേവനന്ദയെ മാത്രം എയിം ചെയ്ത് ട്രോളുന്നത് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. അതൊരു മോശം ആണ്. അതെനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.

സ്കൂളിൽ നോർമൽ കുട്ടി
സ്കൂളില് ഫ്രണ്ട്സ് ഉണ്ട്, ഫാൻസ് എന്ന് പറയാൻ പറ്റില്ല, ഫ്രണ്ട്സായിട്ട് കുറേ പേരുണ്ട്. ഫാൻസ് ഇപ്പോൾ സ്കൂളിൽ ഒന്നും ഇല്ല. സ്കൂളിന്റെ അകത്ത് പോയാൽ നമ്മൾ ഇപ്പോൾ ഒരു നോർമൽ കുട്ടി തന്നെ ആണ്.  വലിയ ഫാന്‍സോ സംഭവങ്ങളോ ഒന്നുമില്ല. പിന്നെ എൽകെജി, യുകെജി, ഒന്ന്, രണ്ട് ആ ക്ലാസിലത്തെ കുട്ടികളൊക്കെ എന്നെ വന്ന് ഹായ് പറയും. ചില കുട്ടികൾ വന്ന് ഗിഫ്റ്റ് തരും.

സിനിമ എനിക്ക് വിടാന്‍ പറ്റില്ല
എനിക്ക് സത്യം പറഞ്ഞാൽ രണ്ട് ആഗ്രഹങ്ങളുണ്ട്. സിനിമയിലഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമ എനിക്ക് വിടാന്‍ പറ്റില്ല. അതൊരു ശീലം ആയിപ്പോയി. എനിക്ക് ഇപ്പോ അതും ഒരു ഹോബി ആയിപ്പോയി. വിടാൻ പറ്റില്ല. കുറെ ഫ്രണ്ട്സ് നമുക്ക് അതിലൂടെ ഉണ്ടാകുന്നു. കുറെ വലിയ വലിയ ആൾക്കാരെ കാണാൻ പറ്റുന്നു. ഫാൻസ് ഉണ്ടാകുന്നു. പിന്നെ പൊലീസ് ഓഫീസർ. അതെനിക്ക് മുമ്പേ ഉള്ള ആഗ്രഹമാണ്. നല്ല ഒരു പൊലീസ് ഓഫീസർ ആകണം. അല്ലാതെ ഈ സിനിമയിൽ കാണുന്ന വില്ലൻമാരായ പൊലീസ് ഓഫീസര്‍മാരുണ്ടല്ലോ അങ്ങനെയൊന്നും എനിക്ക് ആവണ്ട. എനിക്ക് നല്ല ഒരു പൊലീസ് ഓഫീസർ ആകണം.. വർക് ഔട്ട് ഞാൻ ചെറുതായിട്ട്  തുടങ്ങി. ഉണ്ണിച്ചേട്ടൻ എന്നെക്കാളും ചെറുപ്പത്തിൽ വർക് ഔട്ട് തുടങ്ങിയതാണ്.

മമ്മൂക്കയും ഉണ്ണിച്ചേട്ടനും റോൾ മോഡൽ 
ഉണ്ണിച്ചേട്ടൻ മാത്രമല്ല മമ്മൂക്കയും റോൾ മോഡൽ ആണ്. മമ്മൂക്ക ഒക്കെ ഫുഡ് കഴിക്കുന്ന രീതിയിൽ നല്ല ഹെൽത്തി ആയ ഫുഡേ കഴിക്കുള്ളു. അങ്ങനെ ആവണം എന്നാണ്. നല്ല ഒരു ബോഡിയും. വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com