ADVERTISEMENT

വിദ്യാർഥികളുടെ സങ്കടങ്ങൾ മനസിലാക്കാനും അത് തന്നാലാകും വിധം പരിഹരിക്കുകയും ചെയ്യുമ്പോഴാണ് ഒരു അധ്യാപകൻ മികച്ച അധ്യാപകനാകുന്നത്. അത്തരത്തിൽ തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിനിയെ കുറിച്ചുള്ള ഓർമകൾ സ്കൂൾമുറ്റവുമായി പങ്കുവയ്ക്കുകയാണ് കണ്ണൂർ, അയ്യപ്പൻകാവ്  മുബാറക് എൽ പി സ്കൂളിലെ  അധ്യാപകനായ സി കെ സാദിഖ് 

സി കെ സാദിഖിന്റെ കുറിപ്പ്
മൈലാഞ്ചി മൊഞ്ചിന്റെ രാവും  പെരുന്നാൾ ആഘോഷവും കഴിഞ്ഞ് പിറ്റേന്ന് സ്കൂളിൽ കുട്ടികളുടെ കടലോളം കുറവുണ്ടായിരുന്നു. ഞാൻ ഓരോ ക്ലാസ്സിലും കയറി കുട്ടികളുടെ പെരുന്നാൾ വിശേഷം ചോദിച്ചറിയുന്ന തിരക്കിലായിരുന്നു. പെരുന്നാൾ വിശേഷങ്ങൾ മതിവരാതെ അവർ ഓർത്തോർത്തു പറഞ്ഞു. കേട്ടു മടുക്കാത്ത കഥകൾ പോലെ ഞാൻ അവരെ കേട്ടിരുന്നു. കുട്ടികളുടെ വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് ഞാൻ ക്ലാസിലേക്ക് കയറിയപ്പോൾ ഇരുമ്പ് ‍ഡസ്ക്കിൽ തലവെച്ചു ഏങ്ങി കരയുന്ന അവളെ കണ്ടപ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. അവളെ തട്ടി വിളിച്ചു, ഷെസക്കുട്ടി എന്തിനാ കരയുന്നേ..? 

sadique-ck-schoolmuttam-teachers-experience
സി കെ സാദിഖ്

‘ഒന്നുല്ല മാഷേ...’

മാഷിന്റെ ഷെസക്കുട്ടി ഇങ്ങനെയൊന്നും അല്ലല്ലോ? മോള് എന്തിനാ കരയുന്നേ..?

കലങ്ങിയ കണ്ണുകളോടെ അവൾ എന്നെ നോക്കിയിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു 

‘ഇന്ന് അവർ ആരും വരില്ല മാഷേ’

അയ്യേ.. അതിനാണോ മോള് കരയുന്നേ.? മാഷില്ലേ കൂട്ടിന് ഒരുപാട് കഥയും, പാട്ടുമൊക്കെയായി നമുക്ക് അടിച്ചു പൊളിക്കലോ ഇന്ന്.

കൂട്ടുകാരില്ലാതെ തനിച്ചിരിക്കണം എന്ന് ഓർത്തിട്ടാകണം അവളുടെ കുഞ്ഞു മുഖത്ത് ഒരു പുഞ്ചിരി പോലും വിടർന്നില്ല.

അപ്പൂപ്പൻ താടിപോലെ മൃദുലമായ അവളുടെ കവിൾത്തടം മാഷ് ചേർത്തു പിടിച്ചു, കവിൾത്തടം മുത്തമിട്ടിറങ്ങുന്ന കണ്ണുനീർ തുള്ളികളെ തട്ടിമാറ്റി അവളുടെ കുഞ്ഞു കരങ്ങൾ പിടിച്ച് വരാന്തയിലേക്ക് നടന്നു,

LISTEN ON

പെരുന്നാൾ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അവളുടെ കൂട്ടുകാരനായി നടന്നു. കണ്ണുനീരിന്റെ അടയാളപ്പെടുത്തലുകകൾ പതിയെ മാഞ്ഞില്ലാതായി കുഞ്ഞു പുഞ്ചിരിയോടെ അവൾ ക്ലാസ്സിലേക്ക് കയറി.  തന്റെ ബാല്യത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലിന്റെ വേദനയാകാം  ആ കുഞ്ഞിനെ ചേർത്തു പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടിക്ക് ഒരാധ്യാപകന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം പരിഗണനയാണ്. ഒറ്റപ്പെടലിന്റെ കയത്തിൽ വീണുപോകാതെ അവരെ ചേർത്തു പിടിക്കണം.

പ്രിയ അധ്യാപകരേ,

നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം.  മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും

English Summary:

Schoolmuttam column - Teacher Sadique C.K shares his teaching experiece.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com