ADVERTISEMENT

ഉണ്ണിക്കണ്ണനായി വേദിയിൽ നിറഞ്ഞാടി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ ഇളയ മകൾ ഐശ്വര്യ. പക്കമേളക്കാർക്കൊപ്പം അമ്മ ദിവ്യ ഉണ്ണിയും ചേർന്നതോടെ ഒരു അസുലഭനിമിഷമായിരുന്നു പിറന്നു വീണത്. അമ്മ ദിവ്യ ഉണ്ണിയുടെ കൈ പിടിച്ചാണ് കുഞ്ഞ് ഐശ്വര്യ വേദിയിലേക്ക് എത്തിയത്. ഗുരുവിൽ നിന്ന് ഏറ്റുവാങ്ങിയ ചിലങ്ക ആദ്യം നെഞ്ചോട് ചേർത്തുവെച്ചു. ശേഷം കാലിൽ അണിഞ്ഞ് വേദിയിലേക്ക്. 

ചെറുചിരിയോടെ വേദിയിൽ ആടി തിമിർക്കുന്ന മകളുടെ മനോഹര നൃത്തം  പക്കമേളക്കാർക്ക് ഒപ്പമിരുന്ന് ദിവ്യ ഉണ്ണി ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. കഴിഞ്ഞവർഷം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയ മകളുടെ വിഡിയോ ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു. മകളെ ഉണ്ണിക്കണ്ണനായി ഒരുക്കുന്നതിന്റെറെയും അതിനു ശേഷം ഉണ്ണിക്കണ്ണനായിട്ടുമുള്ള വിഡിയോയാണ് പങ്കുവെച്ചത്.

LISTEN ON

ഇളയമകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്. 2020 ജനുവരി 14ന് ആയിരുന്നു ഐശ്വര്യ ജനിച്ചത്. അർജുൻ, മീനാക്ഷി എന്ന് പേരുള്ള രണ്ടു മക്കൾ കൂടി ദിവ്യ ഉണ്ണിക്കുണ്ട്. ദിവ്യ ഉണ്ണിക്ക് ഒപ്പം എപ്പോഴും ഐശ്വര്യയെ കാണാം. നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യാനൊരുങ്ങുന്ന അമ്മ ദിവ്യ ഉണ്ണിക്ക് ഐശ്വര്യ ചിലങ്ക കെട്ടികൊടുക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. 

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

അമ്മയെപ്പോലെ തന്നെ നൃത്തത്തിൽ തൽപ്പരയാണ് ഇളയമകൾ ഐശ്വര്യ. അമേരിക്കയിൽ ആണെങ്കിലും തന്റെ മക്കൾക്ക് മലയാളം അറിയാമെന്നും നാട്ടിൽ വരാൻ താൽപര്യമുള്ളവരാണെന്നും ദിവ്യ ഉണ്ണി നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

English Summary:

Divya Unni's Daughter Aishwarya Steals the Show: Watch Her Enchanting Krishna Dance!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com