ഡാർവിന്റെ പരിണാമം : നവംബർ 24 പരിണാമദിനം
Mail This Article
×
∙ ജീവപരിണാമത്തെക്കുറിച്ചുള്ള വിപ്ലവകരമായ ആശയം അവതരിപ്പിച്ച ‘On the Origin of Species’ എന്ന ഗ്രന്ഥം ചാൾസ് ഡാർവിൻ പ്രസിദ്ധീകരിച്ചത് 1859 നവംബർ 24നാണ്. പ്രകൃതിയുടെ തിരഞ്ഞെടുപ്പിലൂടെ ഘട്ടംഘട്ടമായി നടന്ന ജീവപരിണാമത്താലാണ് പുതിയ സ്പീഷീസുകൾ ഉടലെടുത്തതെന്ന് (Evolution by Natural Selection) അദ്ദേഹം സമർഥിച്ചു.
∙ On the Origin of Species പ്രസിദ്ധീകരിച്ച ദിവസം– നവംബർ 24– പരിണാമ ദിനമായി ആചരിക്കുന്നു.1809 ഫെബ്രുവരി 12ന് ഇംഗ്ലണ്ടിലെ ഷ്‌റൂബെറിയിലാണ് ചാൾസ് ഡാർവിൻ ജനിച്ചത്. 1882ൽ മരണം.
∙ ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണുന്ന പ്രത്യേക ആവാസവ്യവസ്ഥയും ജൈവസാന്നിധ്യവുമാണ് ‘പ്രകൃതി നിർധാരണത്തിലൂടെയുള്ള പരിണാമം’ എന്ന സിദ്ധാന്തം ആവിഷ്കരിക്കാൻ ചാൾസ് ഡാർവിനെ പ്രേരിപ്പിച്ചത്.
English Summary : Evolution day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.