ഒരു ടണ്ണിലേറെ ഭാരം, റഫ്രിജറേറ്ററിനേക്കാൾ വലുപ്പം: ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്കിന് ഇന്ന് 65
Mail This Article
ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്ക് ഐബിഎം 1956ൽ പുറത്തിറക്കിയത് ഐബിഎം 305 റാമാക് (റാൻഡം ആക്സസ് മെതേഡ് ഓഫ് അക്കൗണ്ടിങ് ആൻഡ് കൺട്രോൾ) എന്ന പേരിലാണ്. ഒരു ടണ്ണിലേറെ ഭാരവും റഫ്രിജറേറ്ററിനേക്കാൾ വലുപ്പവുമുണ്ടായിരുന്നു റാമാക്കിന്. മാഗ്നെറ്റിക് പെയിന്റ് പൂശിയ 50 ഡിസ്കുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയതായിരുന്നു ആ ഹാർഡ് ഡിസ്കിന്റെ രൂപഘടന.
24 ഇഞ്ച് ആയിരുന്നു ഡിസ്കുകളുടെ വ്യാസം. ഓരോ ഡിസ്കിലേക്കും ഘടിപ്പിച്ച മെക്കാനിക്കൽ ആം എന്ന ചെറു സംവിധാനമാണു വിവരങ്ങൾ എഴുതിച്ചേർക്കുകയും വായിച്ചെടുക്കുകയും ചെയ്യുന്നത്. 50 ഡിസ്കുകളുള്ള ഈ സംവിധാനത്തിനു പരമാവധി ശേഷി 5 എംബി ആയിരുന്നു. അതായത് ഇന്നത്തെ ഒരു പാട്ട് (ശബ്ദം മാത്രം) സൂക്ഷിക്കാൻ കഴിയും. 750 ഡോളറിനാണ് ഒരു മാസത്തേക്ക് ഈ ഹാർഡ് ഡിസ്ക് ഡ്രൈവ് വാടകയ്ക്കു നൽകിയിരുന്നത്.
English summary: First hard disk in the world