ADVERTISEMENT

വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ ശ്രീലങ്ക. രാഷ്ട്രീയമായും സാമ്പത്തികമായും ശ്രീലങ്ക നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. ലങ്കൻ രാഷ്ട്രീയത്തിലെ ചില വിശേഷങ്ങൾ നോക്കാം

sirimavo-bandaranaike
ലോകചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരിയായ ആദ്യവനിതയാണ് സിരിമാവോ ബന്ദാരനായകെ.

 

swrd-bandaranaike
എസ്.ഡബ്ല്യു.ആർ.ഡി. ബന്ദാരനായകെ

ലോകചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരിയായ ആദ്യവനിത: ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്നസിരിമാവോ ബന്ദാരനായകെ. 3 തവണ പ്രധാനമന്ത്രിയായ അവർ 2 തവണ പ്രതിപക്ഷ നേതാവുമായി.

gotabaya-rajapaksa
ഗോട്ടബയ രാജപക്സെ. ഇദ്ദേഹം പ്രസിഡന്റായപ്പോൾ പ്രധാനമന്ത്രിയായത് സഹോദരൻ മഹിന്ദ രാജപക്സെ

 

chandrika-kumaratunga
ചന്ദ്രിക കുമാരതുംഗെ

ഭർത്താവിനു പിന്നാലെ ഭാര്യയും പ്രധാനമന്ത്രിയായ ആദ്യ രാഷ്ട്രം ശ്രീലങ്കയാണ്. 1956–59ൽ  പ്രധാനമന്ത്രി എസ്.ഡബ്ല്യു.ആർ.ഡി. ബന്ദാരനായകെ കൊല്ലപ്പെട്ടശേഷം 1960ൽ ഭാര്യ സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രിയായി.

arjuna-ranatunga
1996ൽ ക്രിക്കറ്റ് ലോകകപ്പ് ഏറ്റുവാങ്ങിയ അർജുന രണതുംഗെ പിന്നീട് മന്ത്രിയായി.

 

sanath-jayasuriya
സനത് ജയസൂര്യ. 2010ൽ പാർലമെന്റിലെത്തിയ അദ്ദേഹം 2013–15ൽ ഉപമന്ത്രിയായി.

ഒരേ സമയത്ത് പ്രസിഡന്റും പ്രധാനമന്ത്രിയും ഒരേ കുടുംബത്തിൽനിന്ന്– ഇങ്ങനെ 2 കുടുംബങ്ങൾ ലങ്കയിലുണ്ട്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ  പ്രസിഡന്റായപ്പോൾ പ്രധാനമന്ത്രിയായത് സഹോദരൻ മഹിന്ദ രാജപക്സെ. സിരിമാവോ ബന്ദാരനായകെയും മകൾ ചന്ദ്രിക കുമാരതുംഗെയുമാണ് രണ്ടാമത്തേത്.

mgr-Janaki
ശ്രീലങ്കയിലെ കാൻഡിയിലാണ് എം.ജി.ആർ ജനിച്ചത്. ഭാര്യ ജാനകി രാമചന്ദ്രനും ഒരിക്കൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി.

 

ranil-wickramasinghe
നാലു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായിരുന്നു റെനിൽ വിക്രമസിംഗെ

ജനാധിപത്യ റിപ്പബ്ലിക് രാഷ്ട്രമായ ശ്രീലങ്കയിൽ പ്രസിഡന്റാണ് രാഷ്ട്രത്തിന്റെയും സർക്കാരിന്റെയും തലവൻ. സൈന്യാധിപനും അദ്ദേഹമാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന അദ്ദേഹത്തിന്റെ കാലാവധി 5 വർഷമാണ്. പ്രസിഡന്റ് നിയമിക്കുന്ന പ്രധാനമന്ത്രിയാണ് പാർലമെന്റിൽ ഭരണമുന്നണിയെ നയിക്കുക. 

j-r-jayewardene
ജെ.ആർ.ജയവർധനെ (1977–78). 1978 മുതൽ 1989 വരെ അദ്ദേഹം പ്രസിഡന്റായിരുന്നു

 

mahinda-rajapaksa
മഹിന്ദ രാജപക്സെ

ക്രിക്കറ്റ് ലോകകപ്പ് ഏറ്റുവാങ്ങിയ ഒരു നായകൻ പിന്നീട് ശ്രീലങ്കയിൽ മന്ത്രിയായ ചരിത്രമുണ്ട്. 1996ൽ ലോകകപ്പ് ഏറ്റുവാങ്ങിയ അർജുന രണതുംഗെ പിന്നീട്  മന്ത്രിയായി. 

don-stephen-senanayake
ശ്രീലങ്കയുടെ പ്രഥമ പ്രധാനമന്ത്രി ഡോൺ സ്‌റ്റീഫൻ സേനാനായകെ

 

dudley-senanayake
ഡഡ്‌ലി സേനാനായകെ. 3 തവണ പ്രധാനമന്ത്രിയായി

1996 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീമിലെ മറ്റൊരാളും അവിടെ എംപിയും ഉപമന്ത്രിയുമായി: മുൻ നായകൻ സനത് ജയസൂര്യ. 2010ൽ പാർലമെന്റിലെത്തിയ അദ്ദേഹം 2013–15ൽ ഉപമന്ത്രിയായി.  

എസ്.ഡബ്ല്യു.ആർ. ഡി. ബന്ദാരനായകെ,  ചന്ദ്രിക കുമാരതുംഗെ, സിരിമാവോ ബന്ദാരനായകെ
ഡബ്ല്യു.ആർ. ഡി. ബന്ദാരനായകെ, സിരിമാവോ ബന്ദാരനായകെ, ചന്ദ്രിക കുമാരതുംഗെ

 

ശ്രീലങ്കയിൽ ജനിച്ച ഒരാൾ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായിട്ടുണ്ട്. 3 തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ വ്യക്‌തിയാണ് മരുതം ഗോപാല രാമചന്ദ്രമേനോൻ എന്ന എം.ജി.ആർ. പാലക്കാട്ടുനിന്നും ശ്രീലങ്കയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിൽ 1917 ജനുവരി 17ന് ജനനം. ശ്രീലങ്കയിലെ കാൻഡിയിലാണ് അദ്ദേഹം ജനിച്ചത്.  ഭാര്യ ജാനകി രാമചന്ദ്രനും ഒരിക്കൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി.

interesting-facts-about-sri-lanka2
ശ്രീലങ്കയിലെ കൊളംബോയുടെ മധ്യഭാഗത്തുള്ള ഒരു തടാകമാണ് ബെയ്‌ര തടാകം. Photo Credits: saiko3p/ Shutterstock.com

 

interesting-facts-about-sri-lanka3
ശ്രീലങ്കയിലെ നയൻ ആർച്ച് പാലം. Photo Credits: alex_aladdin/ Shutterstock.com

നാലു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായിരുന്ന റെനിൽ വിക്രമസിംഗെയുടെ അമ്മാവനും അവിടെ പ്രധാനമന്ത്രിയായിരുന്നു: ജെ.ആർ.ജയവർധനെ (1977–78). 1978 മുതൽ 1989 വരെ അദ്ദേഹം അവിടെ പ്രസിഡന്റുമായിരുന്നു. 

 

 

interesting-facts-about-sri-lanka5
ശ്രീലങ്കയിലെ സിഗിരിയ ലയൺസ് റോക്ക് ഓഫ് ഫോർട്ട്. Photo Credits: Radchuk O.S/ Shutterstock.com

ശ്രീലങ്കയിൽ പ്രധാനമന്ത്രി പദവിയും പ്രസിഡന്റ് പദവിയും വഹിച്ച അഞ്ചു പേരുണ്ട്: 

ജെ. ആർ. ജയവർധനെ, ആർ. പ്രേമദാസ, ഡി.ബി. വി.ജെതുംഗെ, ചന്ദ്രിക കുമാരതുംഗെ, മഹിന്ദ രാജപക്സെ 

 

ശ്രീലങ്കയുടെ (അന്ന് സിലോൺ) പ്രഥമ പ്രധാനമന്ത്രി ഡോൺ സ്‌റ്റീഫൻ സേനാനായകെയാണ് (1947–52). അദ്ദേഹത്തിന്റെ പുത്രൻ ഡഡ്‌ലി സേനാനായകെ 3 തവണ അവിടെ പ്രധാനമന്ത്രിയായി. 

 

ഒരു കുടുംബത്തിൽനിന്ന് പ്രധാനമന്ത്രിമാരായത് മൂന്നു പേർ, ഇതിലൊരാൾ പിന്നീട് അവിടെ പ്രസിഡന്റുമായി. 1956ൽ പ്രധാനമന്ത്രിയായ എസ്.ഡബ്ല്യു.ആർ. ഡി. ബന്ദാരനായകെ 1959ൽ വധിക്കപ്പെടുകയായിരുന്നു. 1960ൽ അദ്ദേഹത്തിന്റെ ഭാര്യ സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രിയായി. 

സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗെയും പ്രധാനമന്ത്രി, പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ചന്ദ്രികയുടെ സഹോദരൻ അനുറ ബന്ദാരനായകെ സ്‌പീക്കറും ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ചന്ദ്രികയുടെ ഭർത്താവ് വിജയ കുമാരതുംഗെ ശ്രീലങ്കയിൽ പ്രതിപക്ഷനേതാവായിരുന്നു.

 

ശ്രീലങ്ക 

∙പഴയ പേര്: സിലോൺ

∙തലസ്ഥാനം: കൊളംബോ

∙വിസ്തീർണം: 65, 610 ച. കി. മീ (കേരളത്തിന്റെ വിസ്തീർണം: 38, 863 ച. കി. മീ, ഹിമാചൽ പ്രദേശിന്റെ വിസ്തീർണം: 55, 674 ച. കി. മീ)

∙ജനസംഖ്യ: 20, 917, 000

∙നാണയം: ശ്രീലങ്കൻ റുപ്പി

∙ഔദ്യോഗിക ഭാഷകൾ: സിംഹള, തമിഴ്

∙പ്രധാന നഗരങ്ങൾ: കൊളംബോ, കാൻഡി

∙പ്രവിശ്യകൾ: 9

∙ജില്ലകൾ: 25

∙ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്: 1948 ഫെബ്രുവരി 4

∙റിപ്പബ്ലിക് ആയത് : 1972 മേയ് 22

 

English Summary : Interesting facts about Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com