IT പരീക്ഷയിൽ A+ വാങ്ങാൻ സൂപ്പർ ടിപ്സ്
Mail This Article
ഡോ. ഇ.കെ. സിമിൽ റഹ്മാൻ
SSLC പരീക്ഷയിൽ ആദ്യം എഴുതുന്നത് IT പരീക്ഷ ആണല്ലോ. IT പരീക്ഷ പൂർണമായും (Software) സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു നടക്കുന്നത്. പരീക്ഷ പൊതുവെ എളുപ്പമാണെങ്കിലും ചെറിയ അശ്രദ്ധമൂലം ചിലപ്പോൾ A+ നഷ്ടമാകാം. 40 മാർക്കാണ് ആകെ സ്കോർ. അതിൽ 30 മാർക്ക് പ്രാക്ടിക്കലിനും 10 മാർക്ക് തിയറി പരീക്ഷയ്ക്കുമാണുള്ളത്. A+ ലഭിക്കാൻ 35 മാർക്കിൽ കൂടുതൽ വേണം. അതുകൊണ്ടുതന്നെ തിയറി പരീക്ഷ പ്രധാനപ്പെട്ടതാകുന്നു.
ഒന്നു ശ്രദ്ധിച്ചാൽ എളുപ്പത്തിൽ A+ ലഭിക്കാൻ കഴിയുന്ന വിഷയമാണ് IT. അതിനുവേണ്ടി മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ ചെയ്യുകയും പാഠപുസ്തകം നന്നായി വായിക്കുകയും ചെയ്യുക. അധ്യാപകരുടെ സഹായത്തോടെ സ്കൂളിലെ കംപ്യൂട്ടർ ഉപയോഗിച്ച് പ്രാക്ടിക്കൽ നന്നായി പരിശീലിക്കുക. മോഡൽ പരീക്ഷയിലെ ഒരു നിശ്ചിത ശതമാനം ചോദ്യങ്ങൾ പൊതുപരീക്ഷയിൽ വരാറുണ്ട്.
പരീക്ഷാഹാളിൽ (Computer Lab) പോകുമ്പോൾ ഹാൾ ടിക്കറ്റ് പ്രാക്ടിക്കൽ റെക്കോർഡ് എന്നിവ കയ്യിൽ കരുതുക. Invigilator പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. IT പരീക്ഷ സോഫ്റ്റ്‌വെയറിൽ മീഡിയം ആണ് ആദ്യം തിരഞ്ഞെടുക്കേണ്ടത്. ഇംഗ്ലിഷ് മീഡിയം ആണെങ്കിൽ English എന്നും മലയാളം മീഡിയം ആണെങ്കിൽ Malayalam എന്നും തിരഞ്ഞെടുക്കുക. പിന്നീട് (Register No.) റജിസ്റ്റർ നമ്പർ എന്റർ ചെയ്യുക. അതിനുശേഷം ‘Register’ എന്ന ബട്ടൺ ക്ലിക് ചെയ്യുക. ഉടനെ 'confirmation message’ വരും അത് verify ചെയ്ത 'Yes’ ബട്ടൺ ക്ലിക് ചെയ്യുക. അടുത്ത ജാലകത്തിൽ (Window) പരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ഉണ്ടാവും.
പരീക്ഷയ്ക്ക് തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ
തിയറി (10 സ്കോർ)
വിഭാഗം 1: ഇവിടെ 10 multiple choice ചോദ്യങ്ങളാണുണ്ടാവുക. ഓരോ ചോദ്യത്തിനും നൽകിയിട്ടുള്ള (A, B, C, D) നാല് ഉത്തരങ്ങളിൽ ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുക. ഓരോ ചോദ്യത്തിനും 1/2 സ്കോർ വീതം.
വിഭാഗം 2: ഇവിടെ 5 very short answer ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും നൽകിയിട്ടുള്ള അഞ്ച് (A, B, C, D, E) ഉത്തരങ്ങളിൽ രണ്ടെണ്ണം ശരിയായിരിക്കും. ഇവ തിരഞ്ഞെടുക്കുക. ഓരോ ചോദ്യത്തിനും 1 സ്കോർ വീതം.
തിയറി പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കൊന്നും ഇല്ലാത്തതുകൊണ്ട് എല്ലാ ചോദ്യവും attend ചെയ്യുക. പിന്നീട് 'Finish theory exam’ എന്ന ബട്ടൺ ക്ലിക് ചെയ്യുക.
പ്രാക്ടിക്കൽ (30 സ്കോർ)
4 ഗ്രൂപ്പ് ചോദ്യങ്ങളാണ് ഇവിടെ ലഭിക്കുക. ഓരോ ഗ്രൂപ്പിലും രണ്ടുവീതം ചോദ്യങ്ങൾ കാണാം. ഓരോ ഗ്രൂപ്പിൽനിന്നും ഓരോ ചോദ്യം തിരഞ്ഞെടുത്ത് (2 ചോയ്സ്) നിർദേശിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഓരോ ചോദ്യത്തിനും 7 സ്കോർ ആണ്. അതായത് (7 x 4 = 28) മാർക്ക് ലഭിക്കും. പ്രാക്ടിക്കൽ റെക്കോർഡിന് 2 സ്കോറുമാണ് പരമാവധി ലഭിക്കുക. അപ്പോൾ (28 + 2 = 30) മാർക്ക്.
പ്രാക്ടിക്കൽ ചോദ്യങ്ങളിൽ അറിയുന്ന ചോദ്യങ്ങൾ അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക. പരീക്ഷ സംബന്ധിച്ച സംശയങ്ങൾ ഉണ്ടെങ്കിൽ invigilatorനോട് ചോദിക്കുക. ചോദ്യത്തിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ‘Save’ ചെയ്യാൻ പറഞ്ഞാൽ 'Save’ ചെയ്യുകയും 'export’ ചെയ്യാൻ പറഞ്ഞാൽ 'export’ ചെയ്യുകയും ചെയ്യുക. എല്ലാ ഉത്തരങ്ങളും Reg. No_ ചോദ്യ നമ്പർ എന്ന ക്രമത്തിലാണ് 'Save’ ചെയ്യേണ്ടത്. Exam 10 എന്ന ഫോൾഡറിൽ ആണ് 'Save’ ചെയ്യാൻ പറയാറുള്ളത്. ‘Next’ ക്ലിക് ചെയ്ത് എല്ലാ ചോദ്യങ്ങളും ചെയ്യുക. എല്ലാ ചോദ്യവും കൃത്യമായി അറ്റൻഡ് ചെയ്തു എന്ന് ഉറപ്പുവരുത്തിയശേഷം 'Finish exam’ എന്ന ബട്ടൻ (Invigilatorറുടെ അനുവാദത്തോടെ) ക്ലിക് െചയ്യുക.വരും ദിവസങ്ങളിൽ IT പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന ചോദ്യങ്ങൾ നമുക്ക് പരിശീലിക്കാം.
Content Summary : SSLC IT exam tips