കണ്ടൽക്കാടുകളിൽ മാത്രം കാണപ്പെടുന്ന പെൻഗ്വിൻ, ഒപ്പം തിമിംഗല സ്രാവും!
Mail This Article
ഗാലപ്പഗോസ് ദ്വീപിലെ കണ്ടൽക്കാടുകളിൽ മാത്രം കാണപ്പെടുന്ന പെൻഗ്വിനാണ് ഗാലപ്പഗോസ് പെൻഗ്വിൻ. ഭൂമധ്യരേഖയ്ക്ക് അടുത്ത കാണപ്പെടുന്ന ഏക പെൻഗ്വിൻ ആണത്. അതുപോലെ തന്നെ തിമിംഗല സ്രാവ് കണ്ടൽക്കാടുകളിൽ കാണപ്പെടും എന്ന് വിശ്വസിക്കാനാകുമോ? കണ്ടൽ വനങ്ങൾ ഉള്ള ഫിലിപ്പീൻസിലെ ഡോൻസൺ ബേ തിമിംഗല സ്രാവുകളുടെ ഒരു പ്രധാന സങ്കേതമാണ്. കണ്ടലുകളിലെ പ്ലാക്ടണുകളെ ഭക്ഷിക്കാനാണ് ഇവ അവിടെ എത്തുന്നത്.
മറ്റൊരു അദ്ഭുത ജീവിയാണ് ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ കണ്ടൽ വനങ്ങളിൽ കാണപ്പെടുന്ന മൂക്ക് നീണ്ട പ്രൊബോസിസ് കുരങ്ങുകൾ. ‘ഡച്ച് മങ്കി’ എന്നും ഇതറിയപ്പെടുന്നു. ഒറ്റക്കാലൻ ഞണ്ടുകളാണ് മറ്റൊരു ആകർഷണം. കണ്ടൽക്കാടുകളിൽ കാർബൺ പോലുള്ള മൂലകങ്ങളെ പിടിച്ചുനിർത്തുന്ന ബയോ എൻജിനീയർമാരാണ് ഒറ്റക്കാലൻ ഞണ്ടുകളും മറ്റ് കണ്ടൽ ഞണ്ടുകളും. നമ്മുടെ ദേശീയ മൃഗമായ റോയൽ ബംഗാൾ കടുവ സുന്ദർബൻ കണ്ടൽ വനമേഖലയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്.
Content Summary : Animals in mangrove forest