സത്യത്തിൽ ‘വെള്ളാനകൾ’ നമ്മുടെ നാട്ടിലുണ്ടോ? വിഡിയോ
Mail This Article
×
‘‘ഒരിത്തിരീം കൂടി സ്‌പീഡുണ്ടാരുന്നെങ്കി ഈ വീടും കൂടി അങ്ങോട്ടു പൊളിഞ്ഞേനെ’’- ‘വെള്ളാനകളുടെ നാട്ടി’ൽ പപ്പു പറഞ്ഞ ഡയലോഗ് ഇപ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സി.പി എന്ന ചുരുക്കപ്പേരിൽ സി.പവിത്രൻ നായർ എന്ന യുവ കോൺട്രാക്ടറായി മോഹൻലാൽ വേഷമിട്ട ചിത്രം ഇപ്പോഴും ചിരിയടക്കാതെ കാണാതിരിക്കാനാകുമോ? ‘വെള്ളാനകളുടെ നാട്’ എന്ന സിനിമപ്പേരു തന്നെ കൂട്ടുകാർക്ക് കൗതുകമായിരിക്കും. നാം കാണുന്ന ആനകളുടെ നിറം കറുത്തിട്ടല്ലേ. പക്ഷേ മാധ്യമങ്ങളിലൊക്കെ ‘വെള്ളാന’ എന്നൊരു പ്രയോഗം കാണാറുണ്ടല്ലോ. ഈ ശൈലി എങ്ങനെ ഉണ്ടായി എന്നറിയാൻ കൂട്ടുകാർക്കു കൗതുകമില്ലേ? ബിനു കെ.സാം അവതരിപ്പിക്കുന്ന വിഡിയോ കാണാം.
English Summary:
Shaili Vanna Vazhi Video Series - Vellana
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.