നിങ്ങളുടെ പേര് നിങ്ങളുടെ മുഖത്തെ സ്വാധീനിക്കാമെന്ന് പുതിയ പഠനം
Mail This Article
തങ്ങളുടെ പേരുകൾക്കനുസരിച്ച് ആളുകളുടെ രൂപങ്ങൾ പരിഷ്‌കരിക്കപ്പെടുന്നോ. ഇങ്ങനെ കൗതുകകരമായ ഒരു വിഷയത്തെപ്പറ്റി പുതിയൊരു പഠനം പുറത്തിറങ്ങി പ്രൊസീഡിങ്‌സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആളുകൾ സന്നദ്ധാടിസ്ഥാനത്തിൽ ഈ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു.
പങ്കെടുത്തവരുടെ മുന്നിൽ ഒരു വ്യക്തിയുടെ ചിത്രം പ്രദർശിപ്പിച്ചു. എന്നിട്ട് ആ വ്യക്തിയുടെ പേര് എന്താണ് എന്നതു സംബന്ധിച്ച് 4 ചോയിസുകളും നൽകി.. മുതിർന്നവരുടെയും കുട്ടികളുടെയും ചിത്രങ്ങളുണ്ടായിരുന്നു.പരീക്ഷണത്തിൽ പങ്കെടുത്തവരിൽ പലരും മുതിർന്നവരുടെ ചിത്രങ്ങൾ കണ്ടശേഷം കൃത്യമായി അവരുടെ പേര് പ്രവചിച്ചു. എന്നാൽ കുട്ടികളുടെ ചിത്രങ്ങളിൽ ഈ കൃത്യത നടന്നില്ല. തങ്ങളുടെ പേര് നൽകുന്ന വൈബിനനുസരിച്ച് തങ്ങളുടെ വ്യക്തിത്വം മാറ്റാൻ ആളുകൾ ശ്രമിക്കാറുണ്ടെന്നും ഹെയർസ്റ്റൈൽ, വസ്ത്രങ്ങൾ അക്‌സസറീസ് തുടങ്ങിയവയിലൂടെ തങ്ങളുടെ പേരിന്റെ ഒരു പഞ്ച് പ്രതിഫലിപ്പിക്കാൻ അവർ ശ്രമിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു.
കുട്ടികളുടെ പേര് കണ്ടുപിടിക്കാൻ പാടുപെട്ടതിലും മുതിർന്നവരുടെ പേര് പെട്ടെന്നു കണ്ടെത്തിയതിനും ഈ കാരണമാണ് ഗവേഷകർ പറയുന്നത്. മനുഷ്യരിൽ പേരിടുന്ന രീതി, മാനുഷിക വികസനത്തിന്റെ ആദ്യകാലത്ത് തന്നെ തുടങ്ങിയിരുന്നു. സാധാരണ വാക്കുകളിൽ നിന്നോ അല്ലെങ്കിൽ മറ്റു പേരുകളിൽ നിന്നോ പേരിടുന്ന രീതിയാണ് ഉണ്ടായിരുന്നത്. പേര് ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാനപരമായ തിരിച്ചറിയൽ മാർഗമായതിനാൽ പേരിടുന്ന ചടങ്ങ് വലിയ ആഘോഷമായാണ് പല സംസ്കാരങ്ങളിലും നടത്തിയിരുന്നത്.